ഐപിഎല്‍:വിജയത്തുടര്‍ച്ചക്ക് ആര്‍സിബി, നിര്‍ണായക ടോസ് ജയിച്ച് ഗുജറാത്ത് ടൈറ്റന്‍സ്

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചഴ്സ് ബെംഗളൂരുവിനെതിരെ നിര്‍ണായക ടോസ് ജയിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെ ആര്‍സിബി ഇന്നിറങ്ങുന്നത്. അതേസമയം, ഗുജറാത്ത് പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റം വരുത്തി. വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടു നില്‍ക്കുന്ന കാഗിസോ റബാഡക്ക് പകരം അര്‍ഷാദ് ഖാന്‍ ഗുജറാത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇറങ്ങുന്നത്. നിലവിലെ ചാംപ്യന്‍മാരെയും ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും തകര്‍ത്ത് പോയന്‍റ് പട്ടികയില്‍ മുന്നിലാണ് ആർസിബി. രണ്ട് മത്സരങ്ങളിൽ ഒരു വിജയവും ഒരു തോൽവിയുമായി ഗുജറാത്ത് നാലാം സ്ഥാനത്താണ്. വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും നേര്‍ക്കുനേ‍ര്‍ വരുന്നുവെന്നതും മുഹമ്മദ് സിറാജ് ബെംഗളൂരുവിനെതിരെ പന്തെറിയുന്നതും ഇന്നത്തെ മത്സരത്തിന്‍റെ പ്രത്യേകതയാണ്. ഫില്‍ സാള്‍ട്ടും കോലിയും മികച്ച തുടക്കമാണ് ടീമിന് നല്‍കുന്നത്. ക്യാപ്റ്റന്‍ രജത് പാഠിദാറും ലിയാം ലിവിംഗ്സ്റ്റണും ക്രുനാല്‍ പാണ്ഡ്യയുമൊക്കെ ചേരുന്നതോടെ ബാറ്റിംഗ് ആര്‍സിബിക്ക് ഒരു പ്രശ്നമേ അല്ല.

രണ്ടക്കം കടന്നത് 4 പേര്‍, ബാബറിനും റിസ്‌വാനും നിരാശ, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയും കൈവിട്ട് പാകിസ്ഥാന്‍

ആര്‍സിബിയെ പോലെ തന്നെ ഗുജറാത്ത് ടൈറ്റൻസിനും ബാറ്റിംഗിൽ ആശങ്കകളില്ല. ഗില്ലും സായ് സുദര്‍ശനും ജോസ് ബട്‍ലറും എന്നിങ്ങനെ വന്‍ താരനിരയാണ് ​ടൈറ്റൻസിന് അണിനിരക്കുന്നത്. ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറും ചേരുന്നതോടെ ആര്‍സിബിയുടെ ബോളിംഗ് ഡിപ്പാര്‍ട്മെന്റ് പതിവില്ലാത്ത ടോപ് ഗിയറിലാണ്. ക്രുനാല്‍ പാണ്ഡ്യയാണ് ടീമിന്‍റെ എക്സ് ഫാക്ടര്‍. ബാറ്റു കൊണ്ടും ബോളു കൊണ്ടും തിളങ്ങുന്ന താരം. ചിന്നസാമിയിലെ റണ്ണൊഴുകും പിച്ചില്‍ ഇരുന്നൂറിന് മുകളിലുള്ള സ്കോര്‍ മാത്രമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ആര്‍സിബി പ്ലേയിംഗ് ഇലവന്‍: വിരാട് കോലി, ഫിൽ സാൾട്ട്, ദേവദത്ത് പടിക്കൽ, രജത് പാട്ടീദാർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ്മ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ, സുയാഷ് ശർമ്മ.

ഗുജറാത്ത് ടൈറ്റൻസ് പ്ലേയിംഗ് ഇലവൻ: സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ട്‌ലർ. ഷാരൂഖ് ഖാൻ, രാഹുൽ തെവാത്തിയ, അർഷാദ് ഖാൻ, റാഷിദ് ഖാൻ, സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസിദ്ദ് കൃഷ്ണ, ഇഷാന്ത് ശർമ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin