ഐപിഎല്ലില്‍ പഞ്ചാബ് താരത്തിന് നോട്ട്ബുക്ക് സ്റ്റൈല്‍ യാത്രയപ്പ്; ദിഗ്‌വേഷ് രാത്തിക്ക് ബിസിസിഐയുടെ മുട്ടന്‍ പണി
ആ പരിപാടി ഇവിടെ വേണ്ട, ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്‌പിന്നര്‍ ദിഗ്‌വേഷ് സിംഗ് രാത്തിക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ് ബിസിസിഐ. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ നോട്ട്‌ബുക്ക് സ്റ്റൈല്‍ സെലിബ്രേഷന്‍ നടത്തിയതിനാണ് ദിഗ്‌വേഷിനെതിരെ ബിസിസിഐയുടെ അച്ചടക്ക നടപടി. പഞ്ചാബ് കിംഗ്സിന്‍റെ യുവ ബാറ്റര്‍ പ്രിയാന്‍സ് ആര്യയെ പുറത്താക്കിയ ശേഷം നോട്ട്‌ബുക്കില്‍ എഴുതുന്നതായി ആംഗ്യം കാട്ടി വിക്കറ്റാഘോഷം നടത്തിയാണ് ദിഗ്‌വേഷ് സിംഗ് രാത്തി പുലിവാല്‍ പിടിച്ചത്.