എന്റമ്മേ എന്നെ വിടോ; റീൽ ചിത്രീകരിക്കവേ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് വലിച്ച് കുരങ്ങൻ 

വളരെ വികൃതികളും അതേസമയം തന്നെ സൂക്ഷിച്ച് ഇടപെട്ടില്ലെങ്കിൽ അപകടകാരികളും ആയി മാറുന്ന മൃ​ഗങ്ങളാണ് കുരങ്ങന്മാർ. എവിടെയെങ്കിലും പോയിക്കഴിഞ്ഞാൽ കുരങ്ങന്മാർ ഉള്ള സ്ഥലങ്ങളാണ് എങ്കിൽ അവ ആളുകളുടെ ബാ​ഗുകളും മറ്റും തട്ടിയെടുക്കുന്നതും ഭക്ഷണം കയ്യിലുണ്ടെങ്കിൽ അത് തട്ടിപ്പറിക്കുന്നതും എല്ലാം സാധാരണ സംഭവങ്ങളാണ്. 

എന്തൊക്കെ തന്നെയായാലും അവയോട് ഇടപഴകുന്നത് സൂക്ഷിച്ച് വേണം എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് Ghar Ke Kalesh എന്ന അക്കൗണ്ടിൽ നിന്നാണ്. 

വീഡിയോയിൽ കാണുന്നത് റീൽ ചിത്രീകരിച്ചു കൊണ്ടിരുന്ന ഒരു പെൺകുട്ടിയെ ഉപദ്രവിക്കുന്ന ഒരു കുരങ്ങനെയാണ്. പെൺകുട്ടി റീൽ ചിത്രീകരിക്കുന്നതിന്റെ സമീപത്തായി ഒന്നിലധികം കുരങ്ങന്മാർ ഉണ്ട്. അതിൽ ഒരു കുരങ്ങന്റെ തൊട്ടടുത്ത് നിന്നാണ് പെൺകുട്ടി റീൽ ചിത്രീകരിക്കുന്നത്. പെൺകുട്ടി ഡാൻസ് കളിക്കുന്നത് വീഡിയോയിൽ കാണാം.

കുരങ്ങന് ഇതൊന്നും അത്ര ഇഷ്ടപ്പെടുന്നില്ല എന്നാണ് അതിന്റെ ഭാവം കാണുമ്പോൾ തോന്നുന്നത്. പെൺകുട്ടി വീഡിയോ ചിത്രീകരിക്കുമ്പോൾ കുരങ്ങൻ പെൺകുട്ടിയെ തൊടാൻ ശ്രമിക്കുന്നതും കൈകൾ നീട്ടുന്നതും ഒക്കെ കാണാം. കുരങ്ങൻ സൗഹൃദഭാവത്തിലാണ് എന്ന് തോന്നിയപ്പോൾ പെൺകുട്ടി അതിന് നേരെ കൈകൾ നീട്ടുന്നതും കാണാം. കുരങ്ങൻ ആദ്യം പെൺകുട്ടിയുടെ കൈകളിലാണ് പിടിക്കുന്നത്. 

പെൺകുട്ടിയും കുരങ്ങൻ കൈകളിൽ തൊടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പെട്ടെന്നാണ് എല്ലാം മാറിയത്. കുരങ്ങൻ അവളുടെ മുടിയിൽ പിടിച്ച് വലിക്കുന്നതാണ് പിന്നീട് കാണാൻ കഴിയുന്നത്. പെൺകുട്ടി പെട്ടെന്ന് തന്നെ വേദനിച്ചെന്നോണം കുരങ്ങന്റെ പിടിയിൽ നിന്നും മുടി വിടുവക്കുന്നതും അവിടെ നിന്നും മാറിപ്പോകുന്നതും കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 

ബസിൽ നിന്നും ഇറങ്ങിയതേ ഉള്ളൂ, കൊറിയൻ ദമ്പതികളെ ഞെട്ടിച്ച് ഇന്ത്യയിലെ ഓട്ടോ ഡ്രൈവർ, സംഭവം ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin