ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് പിന്നാലെ ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിതാ വില്യംസ് കഴിഞ്ഞ ചൊവ്വാഴ്ച തന്‍റെ എക്സ് പേജിലൂടെ പങ്കുവച്ച ഒരു വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. എക്കാലത്തെയും മികച്ച തിരിച്ചുവരവ്! എന്ന കുറിപ്പോടെയാണ് സുനിതാ വില്യംസ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം രണ്ടര ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ആയിരത്തോളം പേര്‍ വീഡിയോ റീഷെയര്‍ ചെയ്തു. വീഡിയോ ഇഷ്ടപ്പെട്ട എലോണ്‍ മസ്ക് ഹൃദയ ചിഹ്നം നല്‍കി.
നാസയുടെ ലോകപ്രശസ്തയായ ബഹിരാകാശ യാത്രിക തന്‍റെ വീട്ടിലെ അരുമകളായ രണ്ട് പട്ടികളുമായി സ്നേഹ പ്രകടനം നടത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. സുനിതയും ഭര്‍ത്താവും വാതില്‍ തുറന്ന് പുറത്തേക്കിറങ്ങുമ്പോഴാണ് വീഡിയോ ആരംഭിക്കുന്നത്. സുനിതയ്ക്ക് മുന്നിലായി നീങ്ങിയ രണ്ട് ലാബ് ഇനത്തില്‍പ്പെട്ട പട്ടികൾ, വീട്ടിന് പുറത്തെത്തിയതും സുനിതാ വില്യംസിനെ വിടാതെ പിടിക്കുന്നു. മുഖത്ത് ഉമ്മവച്ചും നക്കിയും ശീരരത്തില്‍ മുട്ടിയുരുമ്മിയും നിര്‍ത്താതെ വാലാട്ടിയും പട്ടികൾ തങ്ങളെ യജമാനനോട് നന്ദിയും സ്നേഹവും അറിയിക്കുന്നു.
Watch Video: കാനഡയില്‍ വച്ച് ഇന്ത്യക്കാരന് 6,000 രൂപ ടിപ്പ് നല്‍കി പാകിസ്ഥാന്‍കാരന്‍; വീഡിയോ വൈറല്‍
Best homecoming ever! pic.twitter.com/h1ogPh5WMR
— Sunita Williams (@Astro_Suni) April 1, 2025
Read More: പാചകക്കാരന് ഒരു കോടി, സെക്രട്ടറിക്ക് 10 ലക്ഷം; വിൽപത്രത്തിൽ രത്തൻ ടാറ്റ നീക്കിവെച്ചത്
ബഹിരാകാശത്ത് ഉണ്ടായിരുന്നപ്പോൾ തനിക്ക് തന്‍റെ അരുമകളെ കാണാനായി ഇനിയും താമസിക്കാന്‍ പറ്റില്ലെന്ന് സുനിതാ വില്യംസ് ഒരിക്കൽ പറഞ്ഞിരുന്നു. അനിശ്ചിതമായി നീണ്ടു പോകുന്ന തിരിച്ച് വരവില്‍ തന്നെ ഏറ്റവും കൂടുതല്‍ അസ്വസ്ഥമാക്കുന്നത് പ്രീയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്നതാണെന്നും അവര്‍ പറഞ്ഞിരുന്നു.
സ്പെയ്സ് എക്സിന്‍റെ ഡ്രാഗണ്‍ സ്പെയിസ് ക്രാഫ്റ്റില്‍ മാര്‍ച്ച് 18 -നാണ് സുനിതാ വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും ഒമ്പത് മാസത്തെ ബഹിരാകാശ ജീവിതത്തിന് ശേഷം തിരികെ എത്തിയത്. “തിരിച്ചുവരവ് വളരെ സന്തോഷകരമാണ്. വളരെ വേഗം കുറഞ്ഞാണെങ്കിലും ഞാൻ ഒരു ഓട്ടത്തിനായി പോയി, “വില്യംസ് ഹൂസ്റ്റണിൽ ഒരു അഭിമുഖത്തിൽ തന്‍റെ മടങ്ങിവരവിനെ കുറിച്ച് പറഞ്ഞു. ബഹിരാകാശത്ത് നിന്ന് ഇന്ത്യ അതിശയകരമാണെന്നും തന്‍റെ അച്ഛന്‍റെ മാതൃ രാജ്യം സന്ദർശിക്കുമെന്നും അവര്‍ സംഭാഷണത്തിനിടെ ഓർമ്മപ്പെടുത്തി.
Watch Video: ‘സോറി പറ’; നടുക്കടലിൽ വച്ച് കയാക്കിംഗ് ചെയ്യുന്നതിനിടെ ഭാര്യയോട് ആവശ്യം ഉന്നയിച്ച് ഭർത്താവ്, വീഡിയോ വൈറൽ