ഈ ജനപ്രിയ മാരുതി കാർ ഇനി ഇല്ല, നിർമ്മാണം അവസാനിപ്പിച്ചു, അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി ഉടമകൾ!

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ സിയാസ് സെഡാന്‍റെ വിൽപ്പന അവസാനിപ്പിച്ചു. ഈ കാറിന്റെ വിൽപ്പന നിർത്തലാക്കുന്നതായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.  മാരുതി സുസുക്കി ഈ ഇടത്തരം സെഡാൻ കാറായ മാരുതി സിയാസിനെ 2014 ൽ പുറത്തിറക്കിയത്. ഏകദേശം 11 വർഷങ്ങൾക്ക് ശേഷം, കമ്പനി ഒടുവിൽ ഈ കാർ നിർത്തലാക്കിയിരിക്കുന്നു. 

വിപണി ആവശ്യങ്ങളും ഉപഭോക്തൃ ഫീഡ്‌ബാക്കും അടിസ്ഥാനമാക്കി കമ്പനി കാലാകാലങ്ങളിൽ ഞങ്ങളുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ മാറ്റിക്കൊണ്ടിരിക്കുന്നു എന്ന് മാരുതി സിയാസിന്റെ അവസ്ഥയെക്കുറിച്ചുള്ള ഇന്ത്യാ ടുഡേയുടെ ചോദ്യത്തിന് മറുപടിയായി , മാരുതി സുസുക്കിയുടെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി പറഞ്ഞു.

മാരുതി സിയാസ് നിർത്തലാക്കാനുള്ള ഏറ്റവും വലിയ കാരണം അതിന്റെ വിൽപ്പന കുറയുന്നതായിരുന്നു. കഴിഞ്ഞ മാർച്ചിൽ കമ്പനി വെറും 676 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ 590 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. 2023-2024 സാമ്പത്തിക വർഷത്തിൽ ആകെ 10,337 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. അതേസമയം മുൻ സാമ്പത്തിക വർഷത്തിൽ (2024-25 സാമ്പത്തിക വർഷം) ഈ സെഡാൻ കാറിന്‍റെ 8,402 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. തുടർച്ചയായി വിൽപ്പന കുറയുന്നതാണ് ഈ കാർ നിർത്തലാക്കാനുള്ള പ്രധാന കാരണം.

ഇതിനുപുറമെ, പതിവ് അപ്‌ഡേറ്റുകളുടെ അഭാവം മൂലം മാരുതി സുസുക്കി സിയാസിന് വിപണിയിൽ ബുദ്ധിമുട്ടേണ്ടി വന്നു. എതിരാളികളായ ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗൺ വിർടസ്, സ്കോഡ സ്ലാവിയ, ഹ്യുണ്ടായി വെർണ എന്നിവ നൂതന സാങ്കേതികവിദ്യയും കൂടുതൽ സവിശേഷതകളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. ഇതിനുപുറമെ, ഈ കാറുകൾ ഇന്നത്തെ കാലത്തിനനുസരിച്ച് തുടർച്ചയായി അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. എന്നാൽ ഇവയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ സിയാസിന് കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ടുകൾ.

103 bhp പവറും 138 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി സിയാസിന് കരുത്ത് നൽകിയിരിക്കുന്നത്. ഈ കാറിന് ലിറ്ററിന് 18 മുതൽ 20 കിലോമീറ്റർ വരെ മൈലേജ് നൽകാൻ കഴിയുമായിരുന്നു. ഈ കാർ 9.41 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് ലഭ്യമായിരുന്നു. 

 

By admin