ഇവിടെ എല്ലാം ഭദ്രമാണ്, ഇതില്‍പ്പരം എന്ത് തെളിവ്: ഐശ്വര്യ-അഭിഷേക് ജോഡി വീഡിയോ വൈറല്‍
മുംബൈ: ഐശ്വര്യ റായ് ബച്ചനും ഭര്‍ത്താവ് അഭിഷേക് ബച്ചനും ഒരു വിവാഹത്തിൽ ഒന്നിച്ച് നൃത്ത ചുവടുകള്‍ വയ്ക്കുന്ന വീഡിയോ വൈറലാകുകയാണ്. ഐശ്വര്യയുടെ കുടുംബത്തിലെ ഒരു വിവാഹത്തിൽ എത്തിയ ദമ്പതിമാർ തങ്ങളുടെ പ്രശസ്തമായ ബണ്ടി ഔര്‍ ബബ്ലി എന്ന ചിത്രത്തിലെ “കജ്റാ റെ” ഗാനത്തിലെ ഐക്കണിക് നൃത്തചുവടുകളാണ് മകൾ ആരാധ്യ ബച്ചനുമായി ചേർന്ന് വേദിയില്‍ അവതരിപ്പിച്ചത്.
ചൊവ്വാഴ്ച ഓൺലൈനിൽ വൈറലായ ഒരു വീഡിയോയിൽ വിവാഹാഘോഷത്തിൽ ഐശ്വര്യയും അഭിഷേകും ഊർജ്ജസ്വലരായി പങ്കെടുക്കുന്നത് കാണാം. വിവാഹത്തിന് എത്തിയ ആളുകള്‍ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ കാണാം.
ഐശ്വര്യ-അഭിഷേക് ജോഡിയുടെ കെമിസ്ട്രിയും നോസ്റ്റാള്‍ജിയയും എല്ലാം തിരിച്ചുവരുന്നതാണ് ഈ വീഡിയോ എന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. അടുത്തിടെ ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങളും വിവാഹമോചന വാര്‍ത്തകളും വന്നിരുന്നു. ഇതെല്ലാം തള്ളിക്കളയുന്ന രീതിയില്‍ വീണ്ടും മനോഹരമായി ഒന്നിക്കുന്ന ദമ്പതികളെയാണ് വീഡിയോയില്‍ കാണുന്നത്. അതിനാല്‍ തന്നെ വീഡിയോ അതിവേഗം വൈറലായി.
പൂനെയിൽ നടന്ന ഐശ്വര്യയുടെ കുടംബത്തിലെ വിവാഹത്തിൽ വളരെ സജീവമായിരുന്നു ഐശ്വര്യയും അഭിഷേകും ആരാധ്യയും. ഇവരുടെ വിവാഹ വേദിയിലെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസവും വൈറലായിരുന്നു. ആരാധ്യ പച്ചനിറത്തിലുള്ള അനാർക്കലിയാണ് ധരിച്ചിരുന്നു. ഐശ്വര്യ പീച്ച് നിറത്തിലെ പരമ്പരാഗത വസ്ത്രത്തിലാണ് എത്തിയത്.
#aishwaryarai dancing on Kajra Re with husband #AbhishekBachchan and daughter #aradhyabachchan at family function.#Bollywood #reelsinstagram #reel #viral #viralreel
Source – @pinkvilla pic.twitter.com/mG7q5BmMBV
— Filmy Hoon (@filmyhoon2024) April 1, 2025
വിവാഹദിനത്തിൽ, ഐശ്വര്യയും മകളും ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. അഭിഷേക്ക് വെള്ള വസ്ത്രം ധരിച്ച് അവരോടൊപ്പം എത്തി.
ഐശ്വര്യയുടെ അവസാന ചിത്രം 2023-ൽ പുറത്തിറങ്ങിയ “പൊന്നിയിൻ സെൽവൻ 2” ആയിരുന്നു. അഭിഷേക് ബച്ചന്‍റെതായി അവസാനം വന്നച് മാർച്ചിൽ അമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ‘ബി ഹാപ്പി’ എന്ന ചിത്രമാണ്.
എമ്പുരാനില്‍ 17 അല്ല 24 വെട്ട്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ നീക്കി; മാറ്റങ്ങള്‍ ഇങ്ങനെ