ഇന്ത്യൻ അടിവസ്ത്ര വിപണി പിടിക്കാൻ ‘അണ്ടർനീറ്റ്’; കിം കർദാഷിയാന്റെ പാത പിൻതുട‍ർന്ന് കുഷ കപില

ലോകം മുഴുവൻ ആരാധകരുള്ള കിം കർദാഷിയാന്റെ ഷെയ്പ്പ്‌വെയർ ബ്രാൻ‍‍ഡായ സ്കിംസിൽ നിന്നും പ്രചോ‍നം ഉൾക്കൊണ്ടുകൊണ്ട്, ദില്ലിയിൽ നിന്നുള്ള നടിയും ഇൻഫ്ലുവൻസറുമായ കുഷ കപില ഒരു ഷെയ്പ്പ്‌വെയർ ബ്രാൻഡ് ആരംഭിച്ചു. അണ്ടർനീറ്റ് എന്ന് പേരിട്ട ബ്രാൻഡ് ഉപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻ്ഡായിരിക്കുകയാണ്. 2019 ൽ ആരംഭിച്ച സ്കിംസ് വളരെ പെട്ടന്നാണ് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള കമ്പനിയായി മാറിയത്. ഇതേ പാത പിൻതുടരുകയാണ് അണ്ടർനീറ്റ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോ‍‍‍ർട്ട്. 

മാർക്കറ്റ് തന്ത്രം

നിലവിലെ വ്യവസായ ഭീമന്മാരെല്ലാം പയറ്റിത്തെളിഞ്ഞ മാർക്കെറ്റിം​ഗ് തന്ത്രം തന്നെയാണ് കുഷ കപില പയറ്റുന്നത്. അതായത് വില കുറച്ചുനൽകി വിപണി പിടിക്കുക എന്ന തന്ത്രം. 30 മുതൽ 40 ശതമാനം വരെ കിഴിവാണ് അണ്ടർനീറ്റ് നൽകുന്നത്. വിപണിയിൽ സ്കിംസ് ഉൾപ്പടെയുള്ള വമ്പൻ ബ്രാൻഡുകൾ പകരം താങ്ങാനാവുന്ന ബദലായി മാറുക എന്നുള്ളതാണ് അണ്ടർനീറ്റ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയിൽ എച്ച് ആൻഡ് എം, സിവാമെ, ക്ലോവിയ തുടങ്ങിയ ബ്രാൻഡുകളിൽ നിന്ന് ഷോപ്പിംഗ് നടത്തുന്ന യുവാക്കളെ ആകർഷിക്കാനാണ് അണ്ടർനീറ്റ് ആദ്യം ശ്രമിക്കുക. കുറഞ്ഞ വിലയിൽ വമ്പൻ ബ്രാൻഡുകളുടെ ​ഗുണനിലവാരത്തിലുള്ള വസ്ത്രങ്ങൾ നൽകുന്നത് വിപണി പിടിക്കാനാകുന്ന വിജയ തന്ത്രമാണ്.

ഇൻഫ്ലുവൻസാറായിട്ടുള്ള നിരവധി പേരാണ് ഇപ്പോൾ വ്യവസായരം​ഗത്തേക്ക് ചുവടുവേക്കുന്നത്. ഇതിൻ്റെ ഭാ​ഗമാണ് കുഷ കപിലയും. ഫാഷൻ, ബ്യൂട്ടി, ലൈഫ്സ്റ്റെൽ രം​ഗത്തെല്ലാം പുതിയ ബിസിനസ്സ് അവസരങ്ങൾ തേടുകയാണ് ഇവർ.  ഒപ്പം ഇവരുടെ ജനസ്വീകാര്യത കൂടി ഇവർ ബിസിനസ്സിനായി ഉപയോ​ഗിക്കുന്നു. കേരളത്തിൽ നിന്നും ഇതിന് ഉദാഹരണമാണ് ഇൻഫ്ളുവൻസർമാരായ ദിയ കൃഷ്ണ, ആര്യ, ബഷീറ്‍ ബഷി തുടങഅങിയവരൊക്കെ. 
 

 

By admin