സിനിമകളുടെ ബോക്സ് ഓഫീസ് കണക്കുകള്‍ക്ക് മുന്‍പത്തേക്കാള്‍ പ്രാധാന്യമുണ്ട് ഇപ്പോള്‍. കളക്ഷന്‍ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ തന്നെ പരസ്യ പ്രചരണത്തിനായി ഉപയോഗിക്കുന്ന ഇക്കാലത്ത് താരങ്ങളെയും സാങ്കേതികപ്രവര്‍ത്തകരെയും ഇന്‍ഡസ്ട്രികളെത്തന്നെ സംബന്ധിച്ചും അത് പ്രധാനമാണ്. രാജ്യത്തെ സിനിമാ രംഗം എടുക്കുകയാണെങ്കില്‍ തെന്നിന്ത്യന്‍ സിനിമ മുന്നേറുമ്പോള്‍ ബോളിവുഡ് പഴയ പ്രതാപത്തില്‍ അല്ല എന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്. അതിനാല്‍ത്തന്നെ ബോളിവുഡിനെ സംബന്ധിച്ച് താര ചിത്രങ്ങളുടെ ജയപരാജയങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇപ്പോഴിതാ ഈദ് റിലീസ് ആയെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം സിക്കന്ദറിന്‍റെ ഒഫിഷ്യല്‍ കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
റിലീസിന്‍റെ രണ്ട് ദിനങ്ങള്‍ കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍ നായകനായ ചിത്രം. മോഹന്‍ലാല്‍ നായകനായ മലയാള ചിത്രം എമ്പുരാന്‍റെ സമാന നേട്ടമാണ് ഇത്. പ്രീ റിലീസ് അഡ്വാന്‍സ് ബുക്കിംഗിലും അതിലൂടെയുള്ള കളക്ഷനിലും സിക്കന്ദറിനേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു എമ്പുരാന്‍. അതിനാല്‍ത്തന്നെ സോഷ്യല്‍ മീഡിയയില്‍ രാജ്യമൊട്ടാകെയുള്ള ട്രാക്കര്‍മാരുടെ താരതമ്യങ്ങള്‍ക്കും സിക്കന്ദര്‍ വിധേയമായിരുന്നു. അതേസമയം രണ്ട് ദിവസം കൊണ്ട് ചിത്രം 100 കോടി കടന്നു എന്നത് സല്‍മാന്‍ ഖാനെ സംബന്ധിച്ച് വലിയ ആശ്വാസം പകരുന്ന നേട്ടമാണ്.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 105.89 കോടി ആണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച രണ്ട് ചിത്രങ്ങളുടെ കളക്ഷനില്‍ ആദ്യം ശ്രദ്ധ പിടിക്കുന്ന ഒരു വ്യത്യാസമുണ്ട്. എമ്പുരാന്‍ കളക്ഷന്‍റെ ഭൂരിഭാഗവും വന്നത് വിദേശ മാര്‍ക്കറ്റുകളില്‍ നിന്നാണെങ്കില്‍ സിക്കന്ദറിന്‍റേത് കൂടുതലും ഇന്ത്യയില്‍ നിന്നാണ്. രണ്ട് ദിനങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് സിക്കന്ദര്‍ നേടിയത് 74.84 കോടി ആണെങ്കില്‍ വിദേശത്ത് നിന്ന് നേടിയത് 31.05 കോടി ആണ്. അതേസമയം പ്രവര്‍ത്തി ദിനങ്ങളില്‍ ചിത്രം എത്രത്തോളം കളക്റ്റ് ചെയ്യുമെന്ന ആകാംക്ഷയിലാണ് ഇന്‍ഡസ്ട്രി.ർ
ALSO READ : വിജയത്തുടര്‍ച്ചയ്ക്ക് ബേസില്‍; ‘മരണമാസ്സ്’ ട്രെയ്‍ലര്‍ എത്തി