ഇനി മണിക്കൂറുകൾ മാത്രം, ആ ഭാഗ്യശാലി ഇന്ന് വെളിച്ചത്തുവരും! 10 കോടിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഉച്ചക്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന ബി ആർ 102 സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. സമ്മർ ബമ്പറിന്‍റെ നറുക്കെടുപ്പ് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ്. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്ക് എടുക്കുന്നത്. ആകെ 36 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിതരണത്തിനായി എത്തിച്ചത്. ഏറക്കുറെ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിലാണ്.

ഇതുവരെ വിറ്റത് 35,23,230 ടിക്കറ്റുകൾ, ഭാ​ഗ്യാന്വേഷികളേറെയും പാലക്കാട്; സമ്മർ ബമ്പർ നറുക്കെടുപ്പിന് 3 നാൾ

250 രൂപ വിലയുള്ള ടിക്കറ്റിന് 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഓരോ പരമ്പരയിലും രണ്ടു വീതം അഞ്ചു ലക്ഷം രൂപയും അവസാന അഞ്ചക്കത്തിന് ഒരു ലക്ഷം ലഭിക്കുന്ന നാലാം സമ്മാനം എന്നിങ്ങനെ ആകർഷകമായ സമ്മാന ഘടനയാണ് സമ്മർ ബമ്പറിന് ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ 5000 ൽ തുടങ്ങി 500 രൂപയിൽ അവസാനിക്കുന്ന സമ്മാനങ്ങളുമുള്ള സമ്മർ ബമ്പർ ഭാഗ്യശാലി ആരെന്നറിയാനായി കേരളം ഉറ്റുനോക്കുന്നത്.

ക്രിസ്മസ് – പുതുവത്സര ബമ്പറായിരുന്നു അടുത്തിടെയായി നറുക്കെടുത്തത്. XD 387132 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം.  20 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫിന് ആയിരുന്നു. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കും ലഭിച്ചിരുന്നു. സമ്മര്‍ ബമ്പറിനൊപ്പം വിഷു ബമ്പര്‍, മണ്‍സൂണ്‍ ബമ്പര്‍, തിരുവോണം ബമ്പര്‍, പൂജാ ബമ്പര്‍, ക്രിസ്മസ് – പുതുവത്സ ബമ്പര്‍ എന്നിങ്ങനെ ആറ് ബമ്പറുകളാണ് കേരള ഭാഗ്യക്കുറി വകുപ്പിനുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin