അസിഡിറ്റിയെ ചെറുക്കാൻ ഇതാ ഏഴ് മാർഗങ്ങൾ
അസിഡിറ്റിയെ ചെറുക്കാൻ ഇതാ ഏഴ് മാർഗങ്ങൾ.
അസിഡിറ്റിയെ ചെറുക്കാൻ ഇതാ ഏഴ് മാർഗങ്ങൾ
അസിഡിറ്റി ഇന്ന് പലരിലും കണ്ട് വരുന്ന ഒരു സാധാരണ ദഹന പ്രശ്നമാണ്. ആമാശയത്തിൽ ആസിഡുകളുടെ അധിക സ്രവണം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് വയറുവേദനയ്ക്ക് കാരണമാകും.
അസിഡിറ്റി ഫലപ്രദമായി കുറയ്ക്കാൻ ഇതാ ചില പരിഹാരങ്ങൾ
ദിവസവും കുറച്ച് കുറച്ചായി ഭക്ഷണം കഴിക്കുന്നത് അസിഡിറ്റി നിയന്ത്രിക്കാൻ സഹായിക്കും.
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ദഹനത്തെ പ്രതികൂലമായി ബാധിക്കുകയും ആസിഡ് റിഫ്ലക്സ് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഇവ കഴിക്കുന്നത് ഒഴിവാക്കുന്നത് അസ്വസ്ഥത തടയാൻ സഹായിക്കുക ചെയ്യുന്നു.
നിങ്ങൾക്ക് പതിവായി അസിഡിറ്റി അനുഭവപ്പെടുന്നുണ്ടെങ്കിൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.
കഴിച്ച ഉടനെ തന്നെ കിടക്കുന്ന ശീലം നല്ലതല്ല. ഇത് നെഞ്ചെരിച്ചിലിനും ദഹന പ്രശ്നങ്ങൾക്കും ഇടയാക്കും.
ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്ന ശീലം നല്ലതല്ല. കാരണം ഇത് ആമാശയത്തിലെ ആസിഡിനെ നേർപ്പിക്കുകയും ദഹനത്തെ ബാധിക്കുകയും ചെയ്യും.