അബുദാബിയില്‍ ചില റോഡുകള്‍ അടച്ചിടും, ഗതാഗതം വഴി തിരിച്ചുവിടും

അബുദാബി: അബുദാബിയില്‍ ചില റോഡുകൾ അടച്ചിടുമെന്നും ചിലയിടങ്ങളില്‍ ട്രാഫിക് വഴിതിരിച്ചു വിടുമെന്നും ഇന്‍റഗ്രേറ്രഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ (എഡി മൊബിലിറ്റി) അറിയിച്ചു. നഗരത്തിലെ റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ താല്‍ക്കാലിക നിയന്ത്രണങ്ങൾ. 

സാദിയത്ത് ഐലന്‍ഡിലെ ജാക്വഡ് ചിരാക് സ്ട്രീറ്റ് മാര്‍ച്ച് 29 ശനിയാഴ്ച മുതല്‍ മൂന്ന് മാസത്തേക്ക് അടച്ചിടും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് എഡി മൊബിലിറ്റി എക്സ് പ്ലാറ്റ്‍ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു ട്രാഫിക് വഴിതിരിച്ചുവിടല്‍ ഉള്ളത് അല്‍ ഐനിലെ നഹ്യാന്‍ ദി ഫസ്റ്റ് സ്ട്രീറ്റിലാണ് (സാകിര്‍ റൗണ്ടബൗട്ട്) ഏപ്രില്‍ രണ്ട് ബുധനാഴ്ച അര്‍ധരാതി 12 മണി മുതല്‍ വരെ ഏപ്രില്‍ 13 ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെയാണ് ഈ നിയന്ത്രണം.

നിയന്ത്രണമുള്ള റോഡുകളുടെ മാപ്പ് അതോറിറ്റി പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ചുവപ്പ് നിറത്തില്‍ രേഖപ്പെടുത്തിയ റോഡുകളാണ് അടച്ചിടുന്നത്. പച്ച നിറം രേഖപ്പെടുത്തിയ റോഡുകള്‍ തുറന്നിടും. നിയന്ത്രണമുള്ള റൂട്ടുകള്‍ക്ക് പകരം ബദല്‍ റോഡുകള്‍ തെരഞ്ഞെടുക്കണമെന്നും യാത്ര പുറപ്പെടുമ്പോള്‍ കുറച്ച് നേരത്തെ പുറപ്പെടണമെന്നും യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്നും വാഹനമോടിക്കുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

By admin