അനന്തപുരിയിലേക്ക് നന്ദു വരുന്നതും കാത്ത് അനി – പത്തരമാറ്റ് സീരിയൽ റിവ്യൂ

നന്ദു ചടങ്ങിന് വരുമോ ഇല്ലയോ എന്നോർത്ത് ടെൻഷനടിച്ചിരിക്കുകയാണ് അനി. അതേപ്പറ്റി അവൻ നയനയോട് ചോദിക്കുന്നു. നന്ദു വരാൻ സാധ്യതയുണ്ടെന്ന് നയന പറഞ്ഞപ്പോൾ അനിക്ക് വലിയ സന്തോഷമായി. എന്നാൽ അനാമികയ്ക്ക് ഇതൊന്നും ഇഷ്ടമല്ലെന്നും, നീ നന്ദുവിനോട് അടുത്ത് ഇടപെടരുതെന്നും നയന അനിക്ക് ഉപദേശം കൊടുക്കുന്നു. അനി ഇപ്പോഴും നന്ദുവിനെ ഓർത്തിരിക്കുകയാണെന്ന് അവൾ ദേവയാനിയോട് പറഞ്ഞു . എങ്ങനെയും അനിയുടെ മനസ്സിൽ നിന്ന് നന്ദുവിനെ എടുത്ത് മാറ്റണമെന്നും എങ്കിൽ മാത്രമേ അനി അനാമികയുമായി ചേർന്ന് പോകൂ എന്നും ദേവയാനി നയനയോട് സൂചിപ്പിച്ചു .

അതേസമയം അനന്തപുരിയിലേയ്ക്ക് നവ്യയുടെ ഏഴാംമാസ ചടങ്ങുകൾക്കായി പോകാൻ ഒരുങ്ങുകയാണ് കനകയും ഗോവിന്ദനും നന്ദുവും. കനക നയനയും ദേവയാനിയും ഒന്നിച്ച കാര്യം നന്ദുവിനോട് പറഞ്ഞു. തനിയ്ക്ക് അതേപ്പറ്റി ആദ്യം തന്നെ സംശയം ഉണ്ടായിരുന്നെന്നും എന്നാൽ ചേച്ചി അക്കാര്യം നമ്മളോട് പറയാത്തതുകൊണ്ട് നമുക്കും ഒന്നഭിനയിക്കാമെന്ന് നന്ദു അമ്മയോട് പറയുന്നു . അങ്ങനെ അവർ മൂന്നുപേരും കൂടി അനന്തപുരിയിലേക്ക് ചടങ്ങിനായി പുറപ്പെടുന്നു . അതേസമയം നവ്യക്കായി ഒരാമാടപ്പെട്ടി നിറയെ സ്വാർണാഭരണങ്ങൾ സമ്മാനമായി നൽകിയിരിക്കുകയാണ് മുത്തശ്ശി. സർവമംഗളങ്ങളോടെയും കൂടി പോയി വരാൻ മുത്തശ്ശി നവ്യയെ ആശിർവദിക്കുന്നു. എന്നാൽ അത് കണ്ട് കുശുമ്പ് മൂത്ത ജലജ ജാനകിയോട് നവ്യയെപ്പറ്റി അടക്കം പറയുകയാണ്. മുത്തശ്ശി നവ്യയ്ക്ക് ആഭരണങ്ങൾ നൽകിയത് അവർക്ക് രണ്ടുപേർക്കും തീരെ ഇഷ്ട്ടപ്പെട്ടിട്ടില്ല. അന്തപുരിയിലെ ബാക്കി കഥ ഇനി നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.  

By admin