വീര ധീര സൂരൻ vs എമ്പുരാൻ: തമിഴ്നാട്ടിലെ ബോക്സ് ഓഫീസ് യുദ്ധത്തില്‍ ആര് ജയിച്ചു; കണക്കുകള്‍

ചെന്നൈ: വിക്രം അഭിനയിച്ച 62-ാമത്തെ ചിത്രമായ വീര ധീര സൂരൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇറങ്ങിയത്. എസ്.യു അരുൺ കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ എസ്.ജെ. സൂര്യ, ദുഷാര വിജയൻ, സൂരാജ് വെഞ്ഞാറന്മൂട് എന്നിവര്‍ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 

റിയ ഷിബു നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീതം ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കിയത്. മലയാളത്തിലെ വന്‍ ചിത്രം എമ്പുരാന് ക്ലാഷായി ഇറങ്ങുന്നു എന്നതായിരുന്നു വീര ധീര സൂരനെ വാര്‍ത്ത പ്രധാന്യമുള്ളതാക്കിയത്.  എന്നാല്‍ റിലീസ് ദിനം ചില നിയമപ്രശ്നങ്ങളാല്‍ വൈകിയാണ് പടം തീയറ്ററില്‍ എത്തിയത്. 

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാന്‍ ലൂസിഫർ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്. മോഹൻലാൽ, മഞ്ജു വാര്യര്‍, ടോവിനോ തോമസ് എന്നിവര്‍ അഭിനയിച്ച ചിത്രം വീര ധീര സൂരനെക്കാള്‍ കൂടിയ തീയറ്ററുകളാണ് തമിഴ്നാട്ടില്‍ നേടിയത്. എന്നാൽ തമിഴ്നാട്ടിലെ ബോക്സ് ഓഫീസിൽ വീര ധീര സൂരൻ എമ്പുരാനെ കളക്ഷനില്‍ ബഹുദൂരം പിന്നിലാക്കി എന്നാണ് കണക്കുകള്‍ പറയുന്നത്. 

തമിഴ്നാട്ടിൽ ആദ്യദിനം 1.94 കോടി രൂപ ഗ്രോസ് നേടിയ മോഹന്‍ലാല്‍ ചിത്രം  5 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 6 കോടി രൂപയാണ് ഗ്രോസ് ചെയ്തത് എന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാൽ, ലോകമെമ്പാടും 200 കോടി രൂപയിലധികം ഗ്രോസ് ചെയ്ത് മലയാള സിനിമയിലെ ചരിത്ര റെക്കോർഡ് ചിത്രം സൃഷ്ടിച്ചു. 200 കോടി ഏറ്റവും വേഗം കടന്ന മലയാള ചിത്രമെന്ന റെക്കോർഡും എമ്പുരാന്‍ നേടി. 

എന്നാൽ തമിഴ്നാട്ടിൽ ആദ്യദിനം രണ്ട് ഷോ മാത്രമായി മാര്‍ച്ച് 27ന് വൈകിട്ട് റിലീസായ വീര ധീര സൂരൻ ആദ്യ ദിവസം തന്നെ 2 കോടിയിലധികം കളക്ഷന്‍ നേടി. തുടർന്ന് രണ്ടാം ദിവസം 2.95 കോടിയും മൂന്നാം ദിവസം 4.44 കോടി, നാലാം ദിവസം 5.11 കോടി, അഞ്ചാം ദിവസം 3.52 കോടി എന്നിങ്ങനെ 5 ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ മാത്രം 19 കോടി രൂപ ഗ്രോസ് നേടിയിട്ടുണ്ട്. ആഗോള കളക്ഷനില്‍  50 കോടി രൂപയിലധികം  വീര ധീര സൂരൻ  കളക്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ.  

എമ്പുരാന്‍ ആഗോള ബോക്സോഫീസില്‍ വലിയ കളക്ഷന്‍ നേടിയെങ്കിലും തമിഴ്നാട്ടിൽ വിക്രത്തിന്റെ വീര ധീര സൂരനാണ് കൂടുതല്‍ കളക്ഷന്‍ നേടുന്നത്. 

‘ഓന്തിനെപ്പോലെ നിറം മാറി, ലാലേട്ടന്‍റെ സിനിമകളെടുത്ത ‘രവി’: മേജര്‍ രവിക്കെതിരെ ആഞ്ഞടിച്ച് മോഹന്‍ലാല്‍ ഫാന്‍സ്

വെറും 5 ദിവസം, ‘2018’ വീണു! മുന്നിൽ ഒരേയൊരു ചിത്രം; ആഗോള ബോക്സ് ഓഫീസിനെ അമ്പരപ്പിച്ച് എമ്പുരാന്‍റെ പടയോട്ടം

By admin