വിജയത്തുടർച്ചക്ക് റിഷഭ് പന്തും ശ്രേയസ് അയ്യരും; ഐപിഎല്ലില്‍ ഇന്ന് ലക്നൗ-പഞ്ചാബ് സൂപ്പർ പോരാട്ടം
ലക്നൗ: ഐപിഎല്ലില്‍ ഇന്ന് ലക്നൗ സൂപ്പര്‍ ജയന്‍റ്സ്-പഞ്ചാബ് കിങ്സ് സൂപ്പര്‍ പോരാട്ടം. വൈകിട്ട് 7.30ന് ലക്നൗവിലാണ് മത്സരം. ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പഞ്ചാബ് കിംഗ്സ്. ഇന്ത്യന്‍ ടീമിന്‍റെ കരുത്തരായ യുവതാരങ്ങള്‍ അടങ്ങുന്ന ലക്നൗവിനെ നയിക്കുന്നത് റിഷഭ് പന്തും പഞ്ചാബിനെ നയിക്കുന്നത് ശ്രേയസ് അയ്യരമാണ്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് ഒരു റണ്‍സിന് തോറ്റ ലക്നൗ രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് കരുത്തുകാട്ടി. നിക്കോളാസ് പുരാനാണ് ലക്നൗവിന്റെ ബാറ്റിങ് പവര്‍ഹൗസ്. പുരാന്‍ ക്ലിക്കായാല്‍ സ്കോര്‍ പറക്കും.
പുതിയ ടീമില്‍ ബാറ്റ് കൊണ്ട് സാന്നിധ്യം അറിയിക്കാന്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. റിഷഭ് പന്തിന്‍റെ ബാറ്റില്‍ നിന്ന് ഇന്നെങ്കിലും ഒരു വെടിക്കെട്ട് ഇന്നിങ്സ് കാത്തിരിക്കുകയാണ് ലക്നൗ ആരാധകര്‍. ഓപ്പണിങ്ങില്‍ മിച്ചല്‍ മാര്‍ഷും ടീമിന് കരുത്താണ്. പഞ്ചാബാകട്ടെ ഗുജറാത്തിനെ തോല്‍പ്പിച്ചതിന്‍റെ ആവേശത്തിലാണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ബാറ്റിങ് വെടിക്കെട്ടാണ് പ്രതീക്ഷ. ഒപ്പം ശശാങ്ക് സിങ്, പ്രിയാന്‍ഷ് ആര്യ തുടങ്ങി യുവതാരങ്ങളും. മാക്സ്‍വെല്‍ കൂടി ഫോമിലേക്കെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.
തകര്‍ത്തടിക്കുന്ന പഞ്ചാബ് ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാവുക ലക്നൗവിന്‍റെ ഷാര്‍ദുല്‍ താക്കൂറാകും. രവി ബിഷ്ണോയി കൂടി ഫോമിലേക്കെത്തിയാല്‍ ടീം സെറ്റാവും. 243 റണ്‍സ് നേടിയിട്ടും ഗുജറാത്തിനെതിരെ 11 റണ്‍സിന്‍റെ ജയം മാത്രമാണ് പഞ്ചാബിന് നേടാനായത്. ബൗങ്ങിൽ ടീമിന്‍റെ പ്രധാന ആശങ്കയും ഇതുതന്നെ.
ആര്‍ഷ്ദീവും യാന്‍സണും ചാഹലുമൊക്കെ ഫോമിലേക്കെത്തുമെന്നാണ് ആരാധക പ്രതീക്ഷ. സ്പിന്നിനെ തുണയ്ക്കുന്ന
ലക്നൗവിലെ പിച്ചില്‍ ആരാകും തിളങ്ങുക എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇതവുരെ നാല് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണയും ജയിച്ചത് ലക്നൗവായിരുന്നു.