രണ്ട് ‘യു’ രണ്ട് ‘എന്‍’: ദോഷകാലം തീരാന്‍ മാറ്റത്തിനൊരുങ്ങി അല്ലു , അടുത്ത പടത്തിന് മുന്‍പ് നടപ്പാക്കും ?

ഹൈദരാബാദ്: 2024 ല്‍ ഇറങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. നായകനായ അല്ലു അര്‍ജുന് പാന്‍ ഇന്ത്യന്‍ താരം എന്ന പദവി നല്‍കിയ ചിത്രമാണിത്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സാന്ധ്യ തീയറ്ററില്‍ നടന്ന തിക്കിലും ഒരു സ്ത്രീ മരിച്ചത് വലിയ വിവാദം ആയിരുന്നു.

അതിന് ശേഷം അല്ലു അറസ്റ്റിലാകുകയും കേസ് വലിയ വിവാദമായി മാറുകയും ചെയ്തു. അതിനാല്‍ തന്നെ പുഷ്പ 2 വിജയം നടനെ ശരിക്കും ആഹ്ളാദിപ്പിച്ചില്ലെന്നതടക്കം തെലുങ്ക് സിനിമ വൃത്തങ്ങളില്‍ വാര്‍ത്തയായിരുന്നു. അതിനാല്‍ അറസ്റ്റ് അടക്കം നേരിടേണ്ടി വന്നതിനാല്‍ ജ്യോതിഷ പ്രകാരം അല്ലു അര്‍ജുന്‍ തന്‍റെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

സിനിജോഷ് റിപ്പോര്‍ട്ട് പ്രതാരം ജ്യോതിഷ നിര്‍ദേശ പ്രകാരം സംഖ്യാശാസ്ത്രവും മറ്റും പരിഗണിച്ചാണ് പേര് മാറ്റം ആലോചിക്കുന്നത്. തന്റെ വിജയം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം തന്റെ പേരിൽ രണ്ട് ‘യു’കളും രണ്ട് ‘എൻ’കളും ചേർക്കാൻ പദ്ധതിയിടുന്നതായാണ് വിവരം. 

എന്തായാലും തെലുങ്ക് സോഷ്യൽ മീഡിയയിൽ ഈ വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്.  അല്ലു അർജുനുമായി അടുപ്പമുള്ള ആരും ഇതുവരെ ഈ വിഷയത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ലെന്നാണ് കോയി മോയി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അറ്റ്ലിക്കൊപ്പം ആയിരിക്കും അല്ലു അര്‍ജുന്‍ അടുത്ത പടം ചെയ്യുക എന്നാണ് വിവരം. ഒരു പാരലല്‍ യൂണിവേഴ്സ് പ്രമേയമാണ് ഈ ചിത്രത്തില്‍ എന്നാണ് വിവരം. ചിത്രത്തിന്‍റെ പ്രഖ്യാപനം അല്ലു അര്‍ജുന്‍റെ ജന്മദിനമായ ഏപ്രില്‍ 8ന് ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. പേരില്‍ മാറ്റം ഉണ്ടെങ്കില്‍ പുതിയ ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് പോസ്റ്ററില്‍ അത് പ്രതിഫലിച്ചേക്കും എന്നാണ് വിവരം. 

പുഷ്പ 2 നേടിയത് 1800 കോടി: ലാഭം നിര്‍മ്മാതാക്കള്‍ സര്‍ക്കാറിന് കൊടുക്കണോ? , ഹൈക്കോടതിയില്‍ ഹര്‍ജി !

അല്ലു അർജുൻ-ആറ്റ്‌ലി ചിത്രം: അല്ലു അര്‍ജുന്‍റെ പുഷ്പ 2വിന് ശേഷമുള്ള പ്രതിഫലം ഞെട്ടിക്കും!

By admin