മുഗൾസാമ്രാജ്യവുമായി ബന്ധമുള്ള 17 സ്ഥലപേരുകൾ മാറ്റി ഉത്തരാഖണ്ഡ് സര്‍ക്കാര്‍, നടപടിയെ പ്രശംസിച്ച് ബിജെപി

ദില്ലി: സംസ്ഥാനത്തെ 17 സ്ഥലങ്ങളുടെ പേരുകൾ ഒറ്റയടിക്ക് മാറ്റി ഉത്തരാഖണ്ഡ് സര്ക്കാർ.മുഗൾ സാമ്രാജ്യവുമായി ബന്ധമുള്ള പേരുകളാണ് മാറ്റിയത്.നടപടിയെ ബിജെപി പ്രശംസിച്ചു,
ഹരിദ്വാർ, നൈനിറ്റാൾ, ഡെറാഡൂൺ, ഉദംസിംഗ് നഗർ എന്നീ ജില്ലകളിലെ സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്.അടിമത്തത്തിന്‍റെ   അവസാന ശേഷിപ്പും ഇല്ലാതാക്കി എന്നാണ് ബിജെപിയുടെ അവകാശവാദം. ;ചില സ്ഥലങ്ങളുടെ പഴയ. പേരും പുതുക്കിയ പേരും ഇങ്ങിനെ.

ഔറംഗസെബ്പൂർ – ശിവാജി നഗർ

ഗാസിവാലി – ആര്യ നഗർ

ഖാൻപൂർ – ശ്രീ കൃഷ്ണപൂർ

ഖാന്പൂർ കുർസാലി – അംബേദ്കർ നഗർ

മിയവാല – റാംജിവാല

ചന്ദ്പൂർ ഖുർദ് – പൃഥ്വിരാജ് നഗർ

നവാബി റോഡ് – അടൽ റോഡ്

പഞ്ചുക്കി മാര്ഗ് – ഗുരു ഗോൾവാക്കർ മാർഗ്

 

By admin