ഭാര്യയെ കാമുകന് വിവാഹം കഴിച്ച് നൽകിയ സംഭവം: വീണ്ടും വൻ ട്വിസ്റ്റ്, വഴിത്തിരിവായത് ഭാര്യാ മാതാവിന്റെ തീരുമാനം

ലഖ്നൗ: ഭാര്യയെ കാമുകനൊപ്പം വിവാഹം കഴിപ്പിക്കാൻ നിയമപരമായി രജിസ്ട്രേഷൻ നടപടികൾക്ക് വരെ ഒപ്പം നിന്ന ആദ്യ ഭ‍ർത്താവിന്റെ കഥ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ഇപ്പോഴത്തെ ഭർത്താവിന്റെ അമ്മ യുവതിയെ ആദ്യ ഭർത്താവിനടുത്തേക്ക് തിരിച്ചയച്ചുവെന്നാണ് പുതിയ വിവരം. ആദ്യ ഭർത്താവിൽ യുവതിക്കുണ്ടായ കുഞ്ഞുങ്ങളെക്കണ്ട് വിഷമം തോന്നിയെന്നും അവർക്ക് അമ്മയുടെ സ്നേഹം ലഭിക്കണമെന്ന് ആഗ്രഹിച്ചുവെന്നും അവർ പറയുന്നു. അതേ സമയം പൂർണ സമ്മതത്തോടെ  ആദ്യ ഭർത്താവ് യുവതിയെ വീണ്ടും സ്വീകരിച്ചുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

2017ലാണ് കബീർ നഗറിലെ ബബ്ലു എന്ന യുവാവ് (ആദ്യ ഭർത്താവ്) രാധിക എന്ന യുവതിയെ വിവാഹം കഴിച്ചത്. ഇതിനിടെയാണ്  മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്ന വികാസ് എന്ന യുവാവുമായി രാധിക അടുപ്പത്തിലായത്. ഗ്രാമത്തിലെ ആളുകളാണ് ഈ ബന്ധം ബബ്ലുവിനോട് പറഞ്ഞത്. കിംവദന്തികൾ സത്യമാണെന്നും ഭാര്യ വികാസിനെ രഹസ്യമായി കണ്ടുമുട്ടുന്നുണ്ടെന്നും ബബ്ലു മനസിലാക്കി. രാധികയുമായി തർക്കിക്കുന്നതുകൊണ്ടോ മറ്റോ ഒന്നും നേടാനാകില്ലെന്ന് മനസ്സിലാക്കിയ ബബ്ലു രാധികയയെും വികാസിനെയും വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ തന്റെ എട്ടും അഞ്ചും വയസായ മക്കളെ തനിക്കു നൽകണമെന്ന് ബബ്ലു പറയുകയായിരുന്നു. പിന്നീട് ഒരു ശിവക്ഷേത്രത്തിൽ ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹിതരായി. 

വിവാഹത്തിന് ശേഷം ബബ്ലു ദമ്പതികളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ സാക്ഷിയായി നിയമനടപടികൾ പൂർത്തിയാക്കാൻ പോലും സഹായിച്ചിരുന്നതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത്തരം സംഭവങ്ങളിൽ ഭ‍‌ർത്താവ് ഭാര്യയെ കൊല്ലുന്ന വാർത്തകഭ സ്ഥിരമായി കാണാറുണ്ടെന്നും രണ്ടുപേർക്കും സമാധാനപരമായി ജീവിക്കാൻ വേണ്ടി എന്റെ ഭാര്യയെ അവളുടെ കാമുകന് വിവാഹം ചെയ്ത് നൽകുകയായിരുന്നുവെന്നും ബബ്ലു പ്രതികരിച്ചതായും എൻഡിടിവി റിപ്പോർട്ട്. 

മരിച്ചെന്ന് ഉറപ്പാക്കാൻ വാഹനം കയറ്റി, മൃതദേഹം മരുഭൂമിയിൽ തള്ളി, ഭാര്യയെ കൊലപ്പെടുത്തിയ കുവൈത്തി അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin