ബില്ലിനെച്ചൊല്ലി തർക്കം, പിന്നാലെ ഹോട്ടലിന് മുന്നിൽ കൂട്ടത്തല്ല്, സംഭവം കൊല്ലം കോട്ടുക്കലിൽ -വീഡിയോ
കൊല്ലം: ഇട്ടിവ കോട്ടുക്കലിൽ ഹോട്ടലിന് മുന്നിൽ കൂട്ടത്തല്ല്. ഭക്ഷണത്തിൻ്റെ പണം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മോഹനൻ എന്നയാളുടെ ഹോട്ടലിന് മുന്നിലാണ് സംഘർഷമുണ്ടായത്. മോഹനൻ്റെ ബന്ധു രാജേഷിൻ്റെ സ്ഥാപനത്തിലെ തൊഴിലാളികളായ യുവാക്കളും കടക്കാരും തമ്മിലാണ് തർക്കമുണ്ടായത്. യുവാക്കളും കടക്കാരും തമ്മിൽ കൈയാങ്കളിയിലേക്ക് കടക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരും വിഷയത്തിൽ ഇടപെട്ടു.