പുതിന എത്ര ദിവസം വേണമെങ്കിലും ഇരിക്കും; ഇത്രയും ചെയ്താൽ മതി 

വേനൽക്കാലത്ത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പുതിന. ചായ, മൊജിറ്റോ, സാലഡ്, ഇറച്ചി എന്നിവയിലൊക്കെ ചേരുവയായും അലങ്കരിക്കാനുമൊക്കെ പുതിന ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ അധികദിവസം കേടുവരാതെ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പുതിന കേടുവരാതെ സൂക്ഷിക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി.

1. വെള്ളത്തിൽ കുതിർക്കാം

തണ്ട് മുറിച്ചെടുത്തതിന് ശേഷം പൈപ്പ് തുറന്ന് വെള്ളത്തിൽ കഴുകുകയോ അല്ലെങ്കിൽ ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് മുക്കിവയ്ക്കുകയോ ചെയ്യാവുന്നതാണ്. രണ്ട് ദിവസം കൂടുമ്പോൾ വെള്ളം മാറ്റി പുതിയത് വയ്ക്കണം. 

2. ഈർപ്പമുള്ള പേപ്പർ ടവൽ 

ഇല ഭാഗം പുറത്ത് കാണുന്ന രീതിയിൽ പുതിന ഈർപ്പമുള്ള പേപ്പർ ടവലിൽ പൊതിഞ്ഞു വയ്ക്കാം. ശേഷം ഇത് വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. 

3. ഫ്രീസറിൽ സൂക്ഷിക്കാം 

പുതിന കഴുകിയതിന് ശേഷം 5-6 ഇല എടുത്ത് ഐസ് ട്രെയിൽ ഇട്ടതിന് ശേഷം അതിലേക്ക് കുറച്ച് വെള്ളമൊഴിച്ച് ഫ്രീസ് ചെയ്യാവുന്നതാണ്. ഇത് കൂടുതൽ ദിവസം പുതിന ഫ്രഷ് ആയിരിക്കാൻ സഹായിക്കുന്നു. ആവശ്യമനുസരിച്ച് തണുപ്പ് മാറിയതിന് ശേഷം ഉപയോഗിക്കാം.

4. ഇല ഉണക്കാം

പുതിന വെള്ളത്തിലിട്ട് കഴുകിയതിന് ശേഷം തണ്ട് മുറിച്ച് കളയാം. ശേഷം ഇലകൾ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വെച്ച് ഉണക്കി എടുക്കണം. പുതിന പൂർണമായും ഉണങ്ങിയത്തിന് ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാവുന്നതാണ്. 

5. കുഴമ്പ് ആക്കാം

പുതിന ഇല മാത്രം അടർത്തി എടുത്തതിന് ശേഷം നന്നായി കഴുകണം. കഴുകിയ പുതിന നന്നായി അരച്ചെടുക്കാം. ഇത് ചമ്മന്തിയായും സംഭാരത്തിലുമൊക്കെ ചേർക്കാവുന്നതാണ്.  

സ്പോഞ്ചിലുള്ളത് കോടാനുകോടി കീടാണുക്കൾ; വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കാം

By admin