പിബി അംഗങ്ങൾക്ക് മേൽ നിയന്ത്രണം, പ്രവർത്തനം ഓരോ വർഷവും വിലയിരുത്തും; സംഘടനാ റിപ്പോർട്ടിൽ കേരളത്തിന് പുകഴ്ത്തൽ
മധുര: പിബി അംഗങ്ങൾക്ക് മേൽ നിയന്ത്രണം വരുന്നു. പിബി അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്തും. പാർട്ടി കോൺഗ്രസ് ഉയർത്തുന്ന ദൗത്യങ്ങൾ പിബി അംഗങ്ങൾ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും സിപിഎം സംഘടന റിപ്പോർട്ടില്‍ പരാമര്‍ശം. സിപിഎം സംഘടന റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
പാർലമെന്ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു. പാർട്ടിയിലേക്ക് യുവാക്കൾ വരുന്നില്ലെന്നും സംഘടന റിപ്പോർട്ടില്‍ പരാമര്‍ശമുണ്ട്. സോഷ്യലിസം പ്രചരിപ്പിക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നും വിമർശിക്കുന്ന റിപ്പോർട്ടില്‍, നഗരങ്ങളിൽ പാർപ്പിട
മേഖലകളിലേക്ക് ഇറങ്ങി ചെല്ലണമെന്നും നിര്‍ദേശിക്കുന്നു. പല സംസ്ഥാന ഘടകങ്ങളും കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും പ്രായപരിധി കാരണം പിരിയുന്നവർക്ക് ചില സംസ്ഥാനങ്ങൾ ചുമതല നല്‍കുന്നില്ലെന്നും റിപ്പോർട്ടില്‍ പരാമര്‍ശിക്കുന്നു. കേരളത്തെ പുകഴ്ത്തുന്ന സംഘടന റിപ്പോർട്ടില്‍ പ്രായപരിധിയിൽ ഇളവിന് നിർദ്ദേശം നല്‍കുന്നില്ല.
Also Read: ‘സിപിഎമ്മിൽ നേതൃത്വ പ്രതിസന്ധിയില്ല’; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ശത്രുക്കളെന്ന് എം എ ബേബി