ന്യൂഡിൽസ് ചീസ് ബോൾ എളുപ്പം തയ്യാറാക്കാം
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
ഉരുളക്കിഴങ്ങ് 2 എണ്ണം
ന്യൂഡിൽസ് 1/2 കപ്പ്
സവാള 1 എണ്ണം
പച്ചമുളക് 1 എണ്ണം
വറ്റൽ മുളക് 1/2 സ്പൂൺ
ഇഞ്ചി / വെളുത്തുള്ളി 1/2 സ്പൂൺ (paste )
ചീസ് 1 ഷീറ്റ്
ബട്ടർ 1 സ്പൂൺ
മുട്ട 1 എണ്ണം
ബ്രെഡ് പൊടി ആവശ്യത്തിന്
ഗരം മസാല ആവശ്യത്തിന്
ചിക്കൻ മസാല (optional) ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
മല്ലിയില ആവശ്യത്തിന്
കുരുമുളക് പൊടി ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചു വയ്ക്കുക. അതിലേക്ക് പച്ചമുളക്, വറ്റൽമുളക്, ഇഞ്ചി /വെളുത്തുള്ളി പേസ്റ്റ്, സവാള, ഗരം മസാല, ഉപ്പ്, ബട്ടർ, മല്ലിയില (optional), കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ന്യൂഡിൽസ് ഉണ്ടാക്കി മാറ്റിവയ്ക്കാം. ഉരുളക്കിഴങ്ങ് ഉരുളകളാക്കി ഉള്ളിൽ നൂഡിൽസ് ഫില്ലിംഗ് വച്ച് അതിലേക്ക് ചീസ് കൂടി വച്ചു കൊടുക്കുക. ശേഷം ഇവ മുട്ട പൊട്ടിച്ചെടുത്തതിൽ മുക്കി ബ്രെഡ് പൊടിയിൽ മുക്കി എടുക്കുക. ശേഷം എണ്ണയിൽ വറുത്ത് കോരുക. ബ്രൗൺ കളർ ആവുമ്പോൾ കോരി മാറ്റാം. ന്യൂഡിൽസ് ചീസ് ബോൾ റെഡിയായി…
ലക്നൗ ബിരിയാണി കഴിച്ചിട്ടുണ്ടോ ? സംഭവം പൊളിയാണ്