തെലുങ്കിലെ ഏറ്റവും പവർഫുള്ളായിട്ടുള്ള നടൻ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ആരാധകർക്ക് ഉണ്ടാവുകയുള്ളൂ. നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ. ഒരുകാലത്ത് ബാലയ്യയും അദ്ദേഹത്തിന്റെ സിനിമകളും ട്രോൾ മെറ്റീരിയലുകളായിരുന്നു. എന്നാൽ ഇന്ന് കഥ മാറി. കേരളക്കരയിലും അദ്ദേഹം ശ്രദ്ധനേടിയത് ഈ പരിഹാസങ്ങൾ കാരണമായിരുന്നു. ട്രോളുകൾ വന്നാലും ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ആ ചിത്രം എത്തും. അത്രയ്ക്കുണ്ട് ബാലയ്യയോട് തെലുങ്ക് പ്രേക്ഷകർക്കുള്ള ആരാധന.
സിനിമകളുടെ പ്രമോഷൻ വേളകളിൽ കർക്കശമായി പെരുമാറുന്ന ബാലയ്യയെ ആണ് കൂടുതൽ പേർക്കും അറിയാവുന്നത്. എന്നാൽ അദ്ദേഹം ചെയ്യുന്നൊരു നന്മയാണ് ആരാധകർ ഇപ്പോൾ പുകഴ്ത്തുന്നത്. പാവപ്പെട്ടവർക്ക് വേണ്ടി ഒറു ക്യാൻസർ ആശുപത്രി നടത്തുന്നു എന്നതാണ് ആ വർത്ത. മുൻപ് തന്നെ ഇക്കാര്യം പുറത്തുവന്നതുമാണ്. ക്യാൻസർ ബാധിച്ച് ആയിരുന്നു ബാലയ്യയുടെ അമ്മ മരിക്കുന്നത്. അവരുടെ ഓർമക്കായി ബാലയ്യയുടെ അച്ഛൻ എൻ ടി രാമറാവു ആണ് ക്യാൻസർ ബസവതാരകം ഇന്റോ- അമേരിക്കൻ ക്യാൻസർ ഹോസ്പിറ്റൽ സ്ഥാപിച്ചത്. പിന്നാലെ ഇത് നന്ദമൂരി ഏറ്റെടുക്കുക ആയിരുന്നു എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
15 ഏക്കറിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഇവിടെ ഒരുമിച്ച് 500 പേരെ അഡ്മിറ്റ് ചെയ്യാനും 25 സർജറികൾ നടത്താനും സാധിക്കും. സാധാരണക്കാർക്ക് താങ്ങാനാവുന്ന ചികിത്സാ ചെലവുകൾ മാത്രമെ ബസവതാരകം ആശുപത്രിയിൽ ഉള്ളുവെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ രണ്ടാമത്തെ മികച്ച ക്യാൻസർ ആശുപത്രി കൂടിയാണിത്. നിലവിൽ ഹോസ്പിറ്റലിന്റെ ചെയർമാനാണ് ബാലയ്യ.
‘എന്തമ്മേ ചുണ്ടത്ത്….’; മനോഹര നൃത്തവുമായി സീമ വിനീതും നാദിറയും; വീഡിയോ വൈറൽ
അതേസമയം, ഡാകു മഹാരാജ് ആണ് ബാലയ്യയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ആഗോളതലത്തില്‍ 100 കോടി ക്ലബ്ബിലെത്തിയ ചിത്രം ബോബി കൊല്ലിയാണ് സംവിധാനം ചെയ്തത്. ഡാകു മഹാരാജ് ആഗോളതലത്തില്‍ 156 കോടി രൂപയാണ് നേടിയെന്നാണ് റിപ്പോർട്ടുകൾ. ചിത്രം നിലവിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്.