കോട്ടയത്ത് ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവിൻ്റെ വീട്ടുകാർക്കെതിരെ പരാതി
കോട്ടയം: കടപ്ലാമറ്റത്ത് ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തതിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ പരാതിയുമായി യുവതിയുടെ കുടുംബം രംഗത്ത്. കഴിഞ്ഞ ആഴ്ചയാണ് കടപ്ലാമറ്റം സ്വദേശിനി അമിതാ സണ്ണി (32) ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ വീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് വീട്ടുകാർ ആരോപിക്കുന്നു. കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.