കൊല്‍ക്കത്തക്കെതിരായ വമ്പൻ ജയം, ഐപിഎല്ലില്‍ മറ്റൊരു ടീമിനുമില്ലാത്ത റെക്കോര്‍ഡുമായി മുംബൈ ഇന്ത്യൻസ്

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ വമ്പന്‍ ജയത്തോടെ മറ്റൊരു ടീമിനുമില്ലാത്ത റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു വേദിയില്‍ ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡാണ് മുംബൈ ഇന്നലെ കൊല്‍ക്കത്തയെ വീഴ്ത്തിയതിലൂടെ സ്വന്തമാക്കിയത്.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ പത്താം തവണയാണ് കൊല്‍ക്കത്തയെ മുംബൈ കീഴടക്കുന്നത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ പഞ്ചാബിനെ ഒമ്പത് തവണ വീഴ്ത്തിയിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ റെക്കോര്‍ഡാണ് മുംബൈ ഇന്നലെ മറികടന്നത്. വരുന്ന ശനിയാഴ്ച ഈഡന്‍ ഗാര്‍ഡന്‍സില്‍ പഞ്ചാബിനെ നേരിടാനിറങ്ങുമ്പോള്‍ മുംബൈയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കൊല്‍ക്കത്തക്ക് അവസരമുണ്ട്.

അന്ന് തള്ളിപ്പറഞ്ഞു, ഇപ്പോൾ പ്രതിഭകളെ കണ്ടെത്താനുള്ള മുംബൈയുടെ മികവിനെ വാഴ്ത്തി ഹാർദ്ദിക്; പൊരിച്ച് ആരാധകര്‍

കൊല്‍ക്കത്ത കഴിഞ്ഞാല്‍ വാംഖഡെയില്‍ ഏറ്റവും കൂടുതല്‍ തോല്‍വി നേരിട്ട ടീം  റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ്. ആര്‍സിബിയെ എട്ട് തവണയാണ് മുംബൈ വാംഖഡെയില്‍ മുട്ടുകുത്തിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ചെപ്പോക്കില്‍ എട്ട് തവണ ആര്‍സിബിയെ തോല്‍പ്പിച്ചിട്ടുണ്ടങ്കിലും ഇത്തവണ ആര്‍സിബി ജയം നേടിയതോടെ ആ വിജയ പരമ്പര അവസാനിച്ചിരുന്നു.

കൊല്‍ക്കത്തക്കെതിരെ മുംബൈ നേടുന്ന 24-ാം ജയം കൂടിയാണിത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് ഏറ്റവും കൂടുതല്‍ തോല്‍പ്പിച്ചിട്ടുള്ള ടീമും കൊല്‍ക്കത്തയാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 21 വിജയങ്ങള്‍ നേടിയിട്ടുള്ള ചെന്നൈയും പഞ്ചാബിനെതിരെ 21 ജയം നേടിയ കൊല്‍ക്കത്തയുമാണ് വിജയങ്ങളില്‍ മുംബൈക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. ആര്‍സിബിക്കെതിരെ കൊല്‍ക്കത്ത 20 വിജയങ്ങള്‍ നേടിയിട്ടുണ്ട്.

വിജയത്തുടർച്ചക്ക് റിഷഭ് പന്തും ശ്രേയസ് അയ്യരും; ഐപിഎല്ലില്‍ ഇന്ന് ലക്നൗ-പഞ്ചാബ് സൂപ്പ‍ർ പോരാട്ടം

ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 16.2 ഓവറില്‍ 117 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 12.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയരായ മുംബൈ ലക്ഷ്യത്തിലെത്തിയത്. എട്ടോവറോളം ബാക്കി നിര്‍ത്തി നേടിയ വിജയത്തോടെ നെറ്റ് റണ്‍റേറ്റ് ഗണ്യമായി മെച്ചപ്പെടുത്തിയതോടെയാണ് പോയന്‍റ് പട്ടികയിലെ അവസാന സ്ഥാനത്തു നിന്ന് മുംബൈ ആറാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin