‘കുക്കറിൻ്റെ അടപ്പ് കൊണ്ട് അടിച്ചു’; മകനും മരുമകൾക്കുമെതിരെ പരാതിയുമായി വീട്ടമ്മ, സംഭവം ബാലുശ്ശേരിയില്‍

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ മകൻ്റെ ആക്രമണത്തിൽ അമ്മയ്ക്ക് പരിക്ക്. മകനും മരുമകളും ചേർന്ന് ഗുരുതരമായി മർദിച്ചെന്ന് കണ്ണാടിപ്പൊയിൽ സ്വദേശി രതി ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. മകൻ രഭിൻ, ഐശ്വര്യ, എന്നിവർ ചേർന്ന് മർദിച്ചെന്നാണ് പരാതി.

ഭർത്താവ് ഭാസ്കരനും മർദനത്തിന് കൂട്ടു നിന്നെന്ന് രതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂവരേയും പ്രതി ചേർത്ത് ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരിക്കേറ്റ രതി നിലവിൽ  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് . ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് മർദനമെന്നാണ് പരാതി. വിദേശത്തുള്ള മകനും മരുമകളും കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. പിന്നാലെയാണ് മർദനം. കുക്കറിൻ്റെ മൂടി കൊണ്ട് മർദിച്ചു എന്നെല്ലാമാണ് രതി പൊലീസിന് നൽകിയ മൊഴി.

By admin