കവറിലുള്ള ഭക്ഷണത്തിന് പുറത്തെ 5 നിറങ്ങൾ: അതിൽ കറുത്ത പൊട്ട് എന്താണെന്ന് അറിയാമോ?

പാക്കേജ്ഡ് ഭക്ഷണപാനീയങ്ങൾ വളരെയധികം ഉപയോഗിക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ, ഇത്തരം ഭക്ഷണപാനീയങ്ങൾ മേടിക്കുമ്പോൾ എപ്പോഴെങ്കിലും അവയ്ക്ക് പുറത്ത് രേഖപ്പെടുത്തിയിട്ടുള്ള വ്യത്യസ്ത നിറങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? 

വാങ്ങിക്കുന്ന ഉത്പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ അറിവ് ലഭിക്കുന്നതിനാണ് ഇത്തരം കളർ കോഡുകൾ ഉപയോഗിക്കുന്നത്. സാധാരണയായി അഞ്ച് വ്യത്യസ്ത നിറങ്ങളാണ് ഇത്തരം ഭക്ഷണപദാർത്ഥങ്ങളുടെ കവറിന് പുറത്ത് ഉണ്ടാവുക. എന്നാൽ, പലർക്കും ചുവപ്പ് അല്ലെങ്കിൽ പച്ച അടയാളങ്ങൾ മാത്രമേ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് ഇപ്പോഴും അറിയുകയുള്ളൂ. 

ഈ അടയാളങ്ങൾ ഒരു ഉൽപ്പന്നം സസ്യാഹാരമാണോ അതോ മാംസാഹാരമാണോ എന്ന് സൂചിപ്പിക്കുന്നതാണ്. എന്നാൽ, ചുവപ്പ്, പച്ച എന്നിവയ്‌ക്കപ്പുറം നീല, മഞ്ഞ, കറുപ്പ് എന്നിങ്ങനെയുള്ള കളർ കോഡുകൾ ഭക്ഷണ ഇനത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതാണ്.

ഭക്ഷണപദാർത്ഥങ്ങളിലെ കവറുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വ്യത്യസ്ത കളർ കോഡുകൾ എന്തിനൊക്കെയാണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം.

ചുവപ്പ് : മാംസാഹാരങ്ങളെ  സൂചിപ്പിക്കുന്നു.

പച്ച അടയാളം: സസ്യഭുക്കുകൾക്ക് അനുയോജ്യമാണെന്ന് സൂചിപ്പിക്കുന്നു.

നീല അടയാളം: ഉൽപ്പന്നം മെഡിക്കൽ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്നു.

മഞ്ഞ അടയാളം: മുട്ടകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു.

കറുത്ത അടയാളം: നിരവധി രാസവസ്തുക്കളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു.

ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കാൻ ഈ അടയാളങ്ങൾ നമ്മെ സഹായിക്കും. അതിനാൽ പാക്കേജ്ഡ് ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ മുൻകൂട്ടി പരിശോധിക്കുക. കറുത്ത അടയാളം ഉള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നത് പരമാവധി ഒഴിവാക്കുക. കാരണം ആരോഗ്യത്തിന് ഹാനികരം ആയേക്കാവുന്ന നിരവധി രാസവസ്തുക്കൾ അതിൽ അടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin