ഒരു കലണ്ടര്‍ ഉണ്ടാക്കിയ വിഡ്ഢി ദിനം; അറിയാം ഏപ്രില്‍ ഫൂളിനെ കുറിച്ച്
ബുദ്ധിമാന്മാരുടെ ലോകത്തെ ഏക വിഡ്ഢി ദിനമാണോ ഇന്ന്? അല്ല, ബുദ്ധി, വിഡ്ഢി എന്നീ പദപ്രയോഗങ്ങളെല്ലാം സന്ദര്‍ഭത്തിനും സാഹചര്യത്തിനും അനുസരിച്ച് മനുഷ്യന്‍ ഉപയോഗിക്കുന്ന ചില പദങ്ങൾ മാത്രമാണ്. ആ പദങ്ങളെ അടിസ്ഥാനമാക്കി ഒരാളെടെ ബുദ്ധിയെയും വിഡ്ഢിത്തത്തെയും അളക്കന്‍ കഴിയില്ലെന്നത് തന്നെ. മെഡിക്കല്‍ രീതിയിൽ ഐക്യു ടെസ്റ്റുകൾ നടക്കാറുണ്ടെങ്കിലും അത് ആത്യന്തികമായി ബുദ്ധിയുടെ അവസാന വാക്കാണെന്ന് അര്‍ത്ഥമില്ല. പിന്നെങ്ങനെയാണ് 365 ദിവസത്തില്‍ ഒരു ദിവസം മാത്രം വിഡ്ഢി ദിനമാക്കപ്പെടുന്നത്?
അത്തരമൊരു തെരഞ്ഞെടുപ്പിന് നിരവധി കാര്യങ്ങളുണ്ടാകാം. സംഗതി എന്തായാലും യൂറോപ്പില്‍ നിന്നുമാണ് ലോകം മുഴുവനും വ്യാപിച്ചത്. അതില്‍ ഏറ്റവും സ്വീകാര്യമായ ഒരു കഥ ഗ്രിഗോറിയന്‍ കലണ്ടറുമായി ബന്ധപ്പെട്ടതാണ്. അതുവരെ നിലനിന്നിരുന്ന ജൂലിയന്‍ കലണ്ടര്‍ ഒഴിവാക്കി ഗ്രിഗോറിയന്‍ കലണ്ടര്‍ കൊണ്ട് വന്നപ്പോൾ അതിന് സ്വീകരിക്കാതിരുന്ന യാഥാസ്ഥിതികരെ കളിയാക്കാനായിട്ടാണ് വിഡ്ഢി ദിനം ആചരിക്കപ്പെട്ടതെന്നതാണ് ആ കഥ. അതിങ്ങനെ,
45 ബിസിയില്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന ജൂലിയസ് സീസറാണ് ജൂലിയന്‍ കലണ്ടർ കൊണ്ട് വന്നത്. ജൂലിയസ് സീസർ യൂറോപ്പിന്‍റെ ഭരണാധികാരിയായതിനാല്‍ കലണ്ടര്‍ പതുക്കെ പ്രചാരം നേടി. എന്നാല്‍, 1582 -ല്‍ അന്നത്തെ മാര്‍പ്പാപ്പ പോപ് ഗ്രിഗറി പതിമൂന്നാമന്‍ പഴയ കലണ്ടർ ഒന്ന് പരിഷ്ക്കരിച്ചു. അതാണ് ഗ്രിഗോറിയന്‍ കലണ്ടര്‍. ഇന്ന് ലോകമെങ്ങും ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന കലണ്ടറാണ് ഗ്രിഗോറിയന്‍ കലണ്ടർ.
ജൂലിയന്‍ കലണ്ടർ അനുസരിച്ച് ഏപ്രില്‍ 1 -നാണ് പുതുവര്‍ഷാരംഭം. എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടർ അനുസരിച്ച് ജനുവരി ഒന്നാണ് പുതുവര്‍ഷം. 16 -ാം നൂറ്റാണ്ടില്‍ പോപ്പാണ് യൂറോപ്പിലെ കിരീടം വയ്ക്കാത്ത അധികാരി. അതിനാല്‍ തന്നെ കലണ്ടര്‍ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം സ്വീകരിക്കപ്പെട്ടു. എന്നാല്‍, വാര്‍ത്താവിനിമയത്തിലെ സൌകര്യ കുറവും മറ്റ് പല കാരണങ്ങൾ കൊണ്ടും ഗ്രിഗോറിയന്‍ കലണ്ടര്‍ ഉൾഗ്രാമങ്ങളിലേക്ക് എത്തിച്ചേരാന്‍ കാലതാമസമെടുത്തു. മറ്റ് ചിലയിടത്ത് യഥാസ്ഥിതികരായ ചില പുതിയ കലണ്ടറിനെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ ചിലര്‍ ജനുവരിയിലും മറ്റ് ചിലര്‍ ഏപ്രിലിലും പുതുവർഷം ആഘോഷിച്ച് തുടങ്ങി.
ഇത്തരത്തില്‍ ഏപ്രില്‍ ഒന്നിന് പുതുവര്‍ഷം ആഘോഷിച്ചവരെ കളിയാക്കനാണ് ആദ്യമായി വിഡ്ഢി ദിനം ആഘോഷിക്കപ്പെട്ടതെന്നാണ് ഒരു നിഗമനം. കാലക്രമേണ ഈ ദിവസം ആളുകളെ പറ്റിക്കാനായി ഉപയോഗിച്ച് തുടങ്ങിയതായിരിക്കാമെന്നും കരുതുന്നു. പഴയ കലണ്ടര്‍ അനുസരിക്കുന്നവര്‍ മണ്ടന്മാരോ വിഡ്ഢികളോ ആണെന്ന് കളിയാക്കി അവരെ പുതിയ കലണ്ടര്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുക എന്നതായിരുന്നു തന്ത്രം. ‘വെടക്കാക്കി തനിക്കാക്കുക’ എന്ന പഴയ തന്ത്രം.
Watch Video: നിസ്സാരം! 3 സെക്കൻഡ് കൊണ്ട് 3 രാജ്യങ്ങളിൽ സന്ദർശനം നടത്തിയെന്ന് യുവതി; വീഡിയോ വൈറല്‍
അതൊരു നിരീക്ഷണം മാത്രമാണ്. മറ്റൊരു നിരീക്ഷണം, ഗ്രീക്ക് ദേവതയായ സെറസിന്‍റെ മകളായ പ്രോസപിനായെ പ്ലൂട്ടോ ദേവന്‍ തട്ടിക്കൊണ്ട് പോയ കഥയാണ്. മകളുടെ കരച്ചില്‍ കേട്ടെത്തിയ സെറസ് ശബ്ദം കേട്ട ഭാഗത്തേയ്‌ക്ക് ഓടിയത് വിഡ്‌ഢി ദിനവുമായി ബന്ധപ്പെടുത്തി ചിലര്‍ പറയുന്നു.
16 -ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണ് ഗ്രിഗോറിയന്‍ കലണ്ടര്‍ യൂറോപ്പില്‍ വ്യാപിച്ചതെങ്കിലും 18- നൂറ്റാണ്ടോടെയാണ് ഇംഗ്ലണ്ടിലും സ്കോട്ട്ലന്‍ഡിലും ഏപ്രില്‍ ഒന്ന് വിഡ്‌ഢിദിനമായി ആഘോഷിച്ച് തുടങ്ങിയത്. ഇത് പിന്നീട് ലോകമെങ്ങുമുള്ള ഇംഗ്ലീഷ് കോളനികളിലേക്കും വ്യാപിച്ചു. അപ്പോഴും വിഡ്ഢി ദിനം മറ്റ് പലരും പല ദിവസങ്ങളിലായിരുന്നു ആഘോഷിച്ചിരുന്നത്. പോര്‍ചുഗീസുകാര്‍ ഈസ്‌റ്റര്‍ നോമ്പിന് നാല്‍പത് ദിവസം മുമ്പുള്ള ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി വിഡ്‌ഢിദിനം ആഘോഷിച്ചു. മെക്‌സിക്കക്കാരകട്ടെ ഡിസംബര്‍ 28 -നാണ് തങ്ങളുടെ വിഡ്‌ഢിദിനമായി തെരഞ്ഞെടുത്തത്.
വിഡ്ഢി ദിനത്തില്‍ വിഡ്‌ഢികളാക്കപ്പെടുന്നവരെ ഇംഗ്ലണ്ടില്‍ ‘നൂഡി’ എന്നും ജര്‍മ്മനിയില്‍ ‘ഏപ്രിനാര്‍’ എന്നും ഫ്രഞ്ചുകാര്‍ ‘ഏപ്രില്‍ ഫിഷ്’ എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. ഇത്തരക്കാരെ ‘ഏപ്രില്‍ ഗോക്ക്’ എന്നാണ് സ്‌കോട്ട്‌ലാന്‍റില്‍ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയിലും വിഡ്‌ഢി ദിനം ആഘോഷിച്ച് തുടങ്ങി.
വിഡ്ഢി ദിനം ലോകമെങ്ങും ആഘോഷിച്ച് തുടങ്ങിയപ്പോൾ അതുമായി ബന്ധപ്പെട്ട് ചില അന്ധവിശ്വാസങ്ങളും ഉടലെടുത്തു. വിഡ്ഢി ദിനത്തില്‍ സുന്ദരിയായ യുവതി ഒരു യുവാവിനെ വിഡ്ഢിയാക്കിയാല്‍ അവൾ, അയാളെ വിവാഹം കഴിക്കണം എന്നതായിരുന്നു ഒരു വിശ്വാസം. എന്നാല്‍ ഏപ്രില്‍ ഒന്നിന് വിവാഹം കഴിച്ചാൽ ഭര്‍ത്താവിനെ ഭാര്യ ഭരിക്കുമെന്ന് മറ്റ് ചിലർ വിശ്വസിച്ചു. കാര്യങ്ങളെന്തായാലും ഇന്ന് ലോകമെങ്ങും ഏപ്രില്‍ ഒന്നാണ് വിഡ്ഢി ദിനമായി ആഘോഷിക്കുന്നത്. ഓരോ പ്രദേശവും തങ്ങളുടെതായ രീതിയിൽ വിഡ്ഢി ദിനം ആഘോഷിക്കുന്നു. പക്ഷേ, പരിധി വിടരുതെന്ന് മാത്രം.
കഴിഞ്ഞില്ല. വിഡ്ഢി ദിനത്തെ കുറിച്ച് പല പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ‘ഏതൊരു വിഡ്ഢിക്കും ഇന്ന് നിയമം ഉണ്ടാക്കാമെന്നും മറ്റേതൊരു വിഡ്ഢിക്കും അത് അനുസരിക്കാമെന്നും’ പറഞ്ഞത് ഹെന്‍റി ഡേവിഡാണ്. എന്നാല്‍, വിഡ്‌ഢി ദിനം വിഡ്‌ഢികളുടെയും വിഡ്‌ഢികളാക്കപ്പെടുന്നവരുടെ ദിനമല്ലെന്നായിരിന്നു മാര്‍ക് ട്വയിന്‍റെ അഭിപ്രായം. സ്വന്തം മണ്ടത്തരങ്ങളെ കുറിച്ചോര്‍ത്ത് ചിരിക്കാനും വര്‍ഷത്തിലെ 364 ദിവസവും നമ്മള്‍ ചെയ്‌ത് കൊണ്ടിരുന്നതിനെ കുറിച്ചും അതിനിടെ അവനവന് ഉണ്ടായ അമളികളെക്കുറിച്ച് ഓർത്തോർത്ത് ചിലരിക്കാനുമുള്ള ദിനമാണ് ഏപ്രില്‍ ഒന്നെന്നും മാര്‍ക് ട്വയിന്‍ അഭിപ്രായപ്പെടുന്നു.