ഒന്നൊന്നര അവസരം; മോട്ടോറോള എഡ്‍ജ് 50 ഫ്യൂഷൻ വന്‍ വിലക്കിഴിവിൽ, കിടിലന്‍ ക്യാമറ ഫോണ്‍

ദില്ലി: മോട്ടോറോളയുടെ പുതിയ എഡ്‍ജ് 60 ഫ്യൂഷൻ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുകയാണ്. പുതിയ ഫോൺ വരുന്നതിന് മുന്നോടിയായി നിലവിലെ മോട്ടറോള എഡ്‍ജ് 50 ഫ്യൂഷൻ വളരെ വിലക്കുറവിൽ ലഭ്യമാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. 19,000 രൂപയിൽ താഴെ വിലയുള്ള നല്ല ഡിസ്‌പ്ലേയും മികച്ച ക്യാമറയുമുള്ള ഒരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ആമസോണിലെ ഈ മോട്ടോ എഡ്ജ് 50 ഫ്യൂഷൻ ഡീൽ നിങ്ങൾക്ക് വളരെ മികച്ച ഒരു ഓഫർ ആയിരിക്കും. ഈ മോട്ടോറോള ഫോണിന് 12 ജിബി വരെ റാമും 144Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയും ഉണ്ട്. ഈ പ്രത്യേക ഓഫറിനെക്കുറിച്ച് വിശദമായി അറിയാം.

മോട്ടോറോള എഡ്‍ജ് 50 ഫ്യൂഷൻ പ്രത്യേക ഓഫറില്‍

മോട്ടോറോള എഡ്‍ജ് 50 ഫ്യൂഷൻ ആമസോണിൽ 3050 രൂപ വിലക്കുറവിൽ ലഭ്യമാണ്. ഈ വിലക്കിഴിവിന് ശേഷം നിങ്ങൾക്ക് ഈ ഫോൺ 19,949 രൂപയ്ക്ക് ഈ ഫോൺ വാങ്ങാം. ഇതിനുപുറമെ, നിങ്ങൾക്ക് എച്ച്‍ഡിഎഫ്‍സി, എസ്‍ബിഐ അല്ലെങ്കിൽ ഫെഡറൽ ബാങ്ക് കാർഡ് ഉണ്ടെങ്കിൽ 1000 രൂപ ബാങ്ക് കിഴിവും ലഭിക്കും. ഇങ്ങനെ മൊത്തം കിഴിവ് 4050 രൂപ ലഭിക്കും. അതായത്  18,949 രൂപയ്ക്ക് ഈ ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും.

ആമസോൺ പ്രതിമാസം 955 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐയിലും മോട്ടോറോള എഡ്‍ജ് 50 ഫ്യൂഷൻ ഫോൺ വാഗ്‍ദാനം ചെയ്യുന്നു. ഇതിൽ വിവിധ ബാങ്കുകളെ ആശ്രയിച്ച് ചെലവില്ലാത്ത ഇഎംഐ ഓപ്ഷനുകളും ഉൾപ്പെടുന്നു. നിങ്ങളുടെ പഴയ ഫോൺ മാറ്റി പുതിയ മോട്ടോ എഡ്‍ജ് 50 ഫ്യൂഷൻ വാങ്ങണമെങ്കിൽ, നിങ്ങളുടെ പഴയ ഫോണിന്‍റെ മോഡലും നിലവിലെ അവസ്ഥയും അനുസരിച്ച് ആമസോൺ 15,250 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഒരു ആഡ്-ഓൺ എന്ന നിലയിൽ, ഉപഭോക്താക്കൾക്ക് 849 രൂപയ്ക്ക് അധിക മൊബൈൽ വാറന്‍റിയും 1,109 രൂപയ്ക്ക് സ്‌ക്രീൻ കേടുപാടുകൾക്കുള്ള സംരക്ഷണവും തിരഞ്ഞെടുക്കാം.

മോട്ടോറോള എഡ്‍ജ് 50 ഫ്യൂഷൻ സവിശേഷതകള്‍

മോട്ടോറോള എഡ്‍ജ് 50 ഫ്യൂഷൻ ഫോണിൽ ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്‌സെറ്റ് ആണുള്ളത്. 6.7 ഇഞ്ച് പിഓലെഡ് എൻഡ്‌ലെസ് എഡ്‍ജ് ഡിസ്‌പ്ലേ, 2400 x 1080 പിക്‌സൽ ഫുൾ എച്ച്‌ഡി+ റെസല്യൂഷൻ, 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 1600 നിറ്റ്‍സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുമായാണ് ഈ സ്‍മാർട്ട് ഫോൺ വരുന്നത്. ഈ മോട്ടറോള ഫോണിൽ 50 എംപി സോണി ലൈറ്റിയ 700C ക്യാമറയുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയും ഈ ഫോണിൽ ലഭിക്കുന്നു. അൾട്രാവൈഡ്, മാക്രോ ഷോട്ടുകൾക്കായി ഫോണിൽ 13 എംപി സെൻസർ ഉണ്ട്. സെൽഫികൾക്കായി ഫോണിൽ 32 എംപി മുൻ ക്യാമറയുണ്ട് . ഈ മോട്ടോറോള ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയും 68 വാട്സ് ടർബോ പവർ ചാർജിംഗും ഉണ്ട്.

Read more: 6500 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റീയര്‍ ക്യാമറ, മറ്റേറെ ഫീച്ചറുകള്‍; ഓപ്പോ എഫ്29 5ജി ഇന്ത്യയിലെത്തി, വില?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin