ഈദ് ദിനം പ്രേക്ഷകർ ഖുറേഷിക്ക് ഒപ്പമല്ല, സല്ലു ഭായ്‌ക്കൊപ്പം ! വെറും 24 മണിക്കൂറിൽ എമ്പുരാനെ വെട്ടി സിക്കന്ദർ
വിവാദങ്ങൾക്കിടയിലും മലയാളത്തിലെ ഏറ്റവും വലിയ പടമായി മാറിയിരിക്കുകയാണ് മോഹൻലാൽ ചിത്രം എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രം ഇപ്പോൾ 200 കോടി ക്ലബ്ബിലും ഇടംനേടി കഴിഞ്ഞു. കഴിഞ്ഞ കുറച്ചു നാളായി ബുക്ക് മൈ ഷോയിലും ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു എമ്പുരാൻ. എന്നാൽ റിലീസ് ചെയ്ത് നാലാം ദിനം അതിൽ മാറ്റം വന്നിരിക്കുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
സല്‍മാന്‍ ഖാന്‍റെ സിക്കന്ദർ ആയിരുന്നു ബുക്ക് മൈ ഷോയിൽ രണ്ടാമത് ഉണ്ടായിരുന്നത്. എന്നാൽ ഈദ് ദിനമായ ഇന്നലെ സിക്കന്ദർ രണ്ടാം സ്ഥാനത്ത് നിന്നും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരം ടിക്കറ്റുകൾ വിറ്റാണ് സൽമാൻ ഖാൻ ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് ദിവസം മുൻപായിരുന്നു സിക്കന്ദർ റിലീസ്. അതേസമയം, എമ്പുരാൻ രണ്ടാം സ്ഥാനത്തായി. രണ്ടുലക്ഷത്തി അമ്പത്തിനാലായിരം ടിക്കറ്റാണ് എമ്പുരാന്റേതായി വിറ്റഴിഞ്ഞത്. മൂന്നാം സ്ഥാനത്ത് തെലുങ്ക് ചിത്രം മാഡ് സ്ക്വയർ എത്തിയപ്പോൾ നാലാം സ്ഥാനത്ത് വിക്രമിന്റെ വീര ധീര സൂരൻ ആണ്. അറുപത്തി ഒൻപതിനായിരം ടിക്കറ്റാണ് വിറ്റ് പോയത്. കേരളത്തില്‍ ഈദ് ദിനവും എമ്പുരാന് മികച്ച കളക്ഷനായിരുന്നു ലഭിച്ചത്.
’30 വര്‍ഷത്തെ കലാ ജീവിതമാണ്, പൊട്ടിക്കരയാൻ പറ്റില്ല, പക്ഷേ വിഷമമുണ്ട്’; കേസിനെ കുറിച്ച് ബിജു സോപാനം
ഈദ് ദിന ബുക്ക് മൈ ഷോ ബുക്കിംഗ് കണക്ക്
സിക്കന്ദർ – 299K(രണ്ടാം ദിനം)
എമ്പുരാൻ – 254K(അഞ്ച് ദിനം)
മാഡ് സ്ക്വയർ – 93K(നാല് ദിനം)
വീര ധീര സൂരൻ – 69K(അഞ്ച് ദിനം)
ഛാവ – 18K(46 ദിനം)
റോബിൻഹുഡ് – 15K(നാല് ദിനം)
ദ ഡിപ്ലോമാറ്റ് – 11K(പതിനഞ്ച് ദിനം)
കോർട്ട് – 9K(പതിനെട്ട് ദിനം)