‘ഇതല്ലെ ഹീറോയിസം’ : പരാജയത്തിന്‍റെ പടുകുഴിയില്‍ കിടക്കുന്ന സംവിധായകന് ആശ്വസമായി ഡേറ്റ് കൊടുത്ത് വിജയ് സേതുപതി

ഹൈദരാബാദ്: നടൻ വിജയ് സേതുപതി സംവിധായകൻ പുരി ജഗന്നാഥും ഒന്നിക്കുന്നു എന്ന അഭ്യൂഹം ഒടുവില്‍ സ്ഥിരീകരിക്കപ്പെട്ടു. പുരി കണക്റ്റ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഓണ്‍ ആണെന്ന് കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. ലൈഗര്‍, ഐ 2 സ്മാര്‍ട്ട് പോലുള്ള വമ്പന്‍ ഫ്ലോപ്പുകളില്‍പ്പെട്ട പുരി ജഗന്നാഥിന് പുതിയ ചിത്രം ആശ്വസമാകുമോ എന്നാണ് തെലുങ്ക് സിനിമ ലോകം ഉറ്റുനോക്കുന്നത്. 

പോക്കിരി പോലുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ  പ്രശസ്തനായ ജഗന്നാഥും നടി ചാർമി കൗറിനൊപ്പമാണ് പടം നിര്‍മ്മിക്കുന്നത്. സേതുപതിക്കൊപ്പമുള്ള ഒരു ചിത്രം പങ്കിട്ടുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചു.  

എല്ലാ ഭാഷകളിലേക്കും ഉള്ള ഒരു പാന്‍ ഇന്ത്യന്‍ മാസ്റ്റര്‍ പീസാണ് ഒരുങ്ങുന്നത് എന്നാണ് പോസ്റ്റ് നല്‍കുന്ന സൂചന. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കും എന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്‍റെ പ്ലോട്ട് എന്താണ് എന്നത് സംബന്ധിച്ച് ഇതുവരെ സൂചനകള്‍ ഒന്നും ലഭ്യമല്ല. 

സമീപ മാസങ്ങളിൽ നാല് തിരക്കഥകൾ എഴുതിയ പുരി ഇതുമായി പ്രമുഖരായ തെന്നിന്ത്യന്‍ താരങ്ങളെ കണ്ടുവെന്നും പലരും പുരിയെ മടക്കിയെന്നും. അതില്‍ വിജയ് സേതുപതി മാത്രമാണ് പൊസറ്റീവായി പ്രതികരിച്ചത് എന്നും അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. 

വിടുതലെ പാര്‍ട്ട് 2 എന്ന വെട്രിമാരന്‍ ചിത്രത്തിലാണ് വിജയ് സേതുപതി അവസാനം അഭിനയിച്ചത്. അതിന് ശേഷം ഏസ് എന്ന തമിഴ് ചിത്രമാണ് താരത്തിന്‍റെതായി അടുത്തതായി റിലീസ് ചെയ്യാനുള്ളത്. 

ഒരു കാലത്ത് തെലുങ്കിലെ സൂപ്പര്‍ സംവിധായകനായിരുന്നു  പുരി ജഗന്നാഥ്. എന്നാല്‍ ലൈഗര്‍, ഡബിള്‍ ഐ സ്മാര്‍ട്ട് പോലുള്ള വന്‍ ബജറ്റില്‍ എത്തിയ ചിത്രങ്ങളുടെ വന്‍ പരാജയം സംവിധായകന് അത്ര നല്ല കാലമല്ല എന്നത് സിനിമ ലോകത്ത് ചര്‍ച്ചയാക്കി. പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തിയ ലൈഗറില്‍ വിജയ് ദേവരകൊണ്ടയായിരുന്നു നായകന്‍ എന്നാല്‍ ചിത്രം വന്‍ പരാജയമായി. പിന്നാലെ വന്ന ഡബിള്‍ ഐ സ്മാര്‍ട്ടും ബോക്സോഫീസില്‍ നിലം തൊട്ടില്ല,

‘സിക്കന്ദറിന് നെഗറ്റീവ് റിവ്യൂകളും, ട്രോളും, കാര്യം സെയ്ഫല്ല’: സല്‍മാന്‍ ഖാന് അഞ്ച് ഉപദേശവുമായി ആരാധകര്‍ !

‘ഓന്തിനെപ്പോലെ നിറം മാറി, ലാലേട്ടന്‍റെ സിനിമകളെടുത്ത ‘രവി’: മേജര്‍ രവിക്കെതിരെ ആഞ്ഞടിച്ച് മോഹന്‍ലാല്‍ ഫാന്‍സ്

By admin