ആകാശം മുട്ടെയുയർന്ന് തീജ്വാല; മലേഷ്യയില്‍ പെട്രോനാസ് ഗ്യാസ് പൈപ്പ് ലൈനിൽ വന്‍ തീപിടിത്തം, വീഡിയോ
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളില്‍ ഒരു അണുബോബ് സ്ഫോടനത്തിന് തുല്യമാണ് തീ ഗോളം ആകാശത്തേക്ക് ഉയരുന്നത് കാണാം. ജനവാസ മേഖലയില്‍ നിന്നും നൂറ് കണക്കിന് അടി ആകാശത്തേക്ക് ഉയർന്ന തീ ഗോളം ആരിലും ഭയം നിറയ്ക്കാന്‍ പ്രാപ്തമാണ്. എന്നാല്‍, അതൊരു അണുബോബ് സ്ഫോടനമല്ലായിരുന്നു. മറിച്ച് മലേഷ്യയിലെ പെട്രോനാസ് ഗ്യാസ് പൈപ്പ് ലൈനിന് തീ പിടിച്ചതായിരുന്നു. അപകടത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്നും 63 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തീ നിയന്ത്രണ വിധേയമാക്കാനും സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും തുടരുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇന്ന് രാവിലെ മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരിന്‍റെ പ്രാന്തപ്രദേശമായ സെലാന്‍ഗൂർ സംസ്ഥാനത്തെ പൂഞ്ചോംഗ് പട്ടണത്തിലാണ് അപകടം നടന്നതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
MALAYSIA – A gas pipeline operated by Malaysia state energy firm Petronas caught fire on Tuesday on the outskirts of the capital Kuala Lumpur, authorities said, with operations ongoing to try to tackle the blaze.
Full story link is in the 1st comment.#malaysia #gas #pipeline… pic.twitter.com/545fMAb3QG
— Bangkok Post (@BangkokPostNews) April 1, 2025
Watch Video: നിസ്സാരം! 3 സെക്കൻഡ് കൊണ്ട് 3 രാജ്യങ്ങളിൽ സന്ദർശനം നടത്തിയെന്ന് യുവതി; വീഡിയോ വൈറല്‍
പൈപ്പ് ലൈന്‍ പൊട്ടിയതായി പെട്രോനാസ് പത്രക്കുറിപ്പിൽ അറിയിച്ചു. 500 മീറ്റര്‍ നീളമുള്ള പൈപ്പ് ലൈന്‍ അടച്ചതായും പ്രദേശത്തെ 49 ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അഗ്നിശമന വകുപ്പ് അറിയിച്ചു. അതേസമയം ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് (ഏപ്രില്‍ ഒന്ന്) രാവിലെയാണ് അപകടമുണ്ടായത്. ഓറഞ്ച് നിറമുള്ള തീജ്വാല ചക്രവാളത്തോളം ഉയരത്തില്‍ ഉയർന്നു പോങ്ങുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. ഏങ്ങനെയാണ് തീ പിടിത്തമുണ്ടായത് എന്ന് വ്യക്തമായിട്ടില്ല.
Read More: ഡോക്ടറാണോ? മാസം 3.6 കോടി രൂപ ശമ്പളം, താമസവും കാറും സൗജന്യം; വാഗ്ദാനം ചെയ്ത് ഓസ്ട്രേലിയന്‍ നഗരം