Health Tips : എന്താണ് പ്രസവാനന്തര ഹൈപ്പർടെൻഷൻ ? കാരണങ്ങളും ലക്ഷണങ്ങളും
പ്രസവാനന്തരമുള്ള പ്രശ്‌നങ്ങൾ ശാരീരികമായും മാനസികമായും ബാധിക്കാം. പ്രസവ ശേഷം പ്രസവാനന്തര രക്താതിമർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രസവ ശേഷമുള്ള ഉയർന്ന രക്തസമ്മർത്തെ നിസ്സാരമായി കാണരുത്. കാരണം ഇത് ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും.
പ്രസവാനന്തര രക്താതിമർദ്ദം സാധാരണയായി പ്രസവശേഷം ആദ്യത്തെ 48 മണിക്കൂർ മുതൽ 6 ആഴ്ചകൾക്കുള്ളിൽ ഉണ്ടാകുന്നതായി 2022-ൽ കറന്റ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി റിപ്പോർട്ടുകളിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഈ അവസ്ഥയ്ക്ക് നിരീക്ഷണവും ചികിത്സയും ആവശ്യമാണ്. കാരണം ചികിത്സിച്ചില്ലെങ്കിൽ പ്രസവാനന്തര രക്താതിമർദ്ദം നിരവധി സങ്കീർണതകൾക്ക് കാരണമാകുമെന്ന് വിദഗ്ദ്ധൻ പറയുന്നു. ഹൃദയ, വൃക്ക തകരാറുകൾ എന്നിവയെ ഇത് ബാധിക്കാമെന്നും 2009-ൽ ജേണൽ ഓഫ് ക്ലിനിക്കൽ ഹൈപ്പർടെൻഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പ്രസവാനന്തര രക്താതിമർദ്ദത്തിന്റെ ലക്ഷണങ്ങൾ
1. കഠിനമായ തലവേദന
2. മങ്ങിയ കാഴ്ച
3. നെഞ്ച് വേദന
4. ശ്വാസതടസ്സം
5. തലകറക്കം
6. കൈകളിലോ കാലുകളിലോ മുഖത്തോ വീക്കം
7. ഓക്കാനം
വേഗത്തിലുള്ള ഹൃദയമിടിപ്പ്
8. മൂത്രമൊഴിക്കൽ കുറവ്
പ്രസവാനന്തര രക്താതിമർദ്ദത്തിന്റെ കാരണങ്ങൾ
നിലവിലുള്ള രക്താതിമർദ്ദം : ഗർഭധാരണത്തിന് മുമ്പുതന്നെ വിട്ടുമാറാത്ത ഉയർന്ന രക്തസമ്മർദ്ദമുള്ള സ്ത്രീകൾക്ക് ഒരു കുഞ്ഞിനെ പ്രസവിച്ചതിനുശേഷവും ഇത് തുടർന്നും അനുഭവപ്പെടാം. ഇത് പ്രസവാനന്തര രക്താതിമർദ്ദത്തിലേക്ക് നയിച്ചേക്കാം.
ഹോർമോൺ മാറ്റങ്ങൾ ; പ്രസവശേഷം ശരീരം വലിയ ഹോർമോൺ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാകുന്നു. ഉദാഹരണത്തിന് ഈസ്ട്രജനിലും പ്രൊജസ്ട്രോണിലും പെട്ടെന്ന് കുറവ് സംഭവിക്കാം. ഈ മാറ്റങ്ങൾ രക്തസമ്മർദ്ദ നിയന്ത്രണത്തെ ബാധിച്ചേക്കാം.
സമ്മർദ്ദം ; അമ്മമാർ പലപ്പോഴും സമ്മർദ്ദവും ഉറക്കക്കുറവും അനുഭവിക്കുന്നു. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും.
ജീവിതശൈലി ഘടകങ്ങൾ ; ഉയർന്ന സോഡിയം ഉപഭോഗം, പൊണ്ണത്തടി, പുകവലി, മദ്യപാനം എന്നിവ പ്രസവാനന്തര രക്താതിമർദ്ദത്തിന് കാരണമാകും.
ഈ സീഡ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം തടയാൻ സഹായിക്കും