15 വർഷം മുമ്പ് വന്ന കാലുവേദന, രാധികയുടെ ജീവിതം കിടക്കയിലാക്കി, സുമനസുകളുടെ സഹായം തേടി കുടുംബം

വയനാട്: ബത്തേരി സ്വദേശിയായ രാധിക കിടപ്പിലായിട്ട് 15 വർഷമായി. ചെറിയൊരു കാലുവേദനയില്‍ തുടങ്ങിയ അസുഖം രാധികയെ എഴുന്നേല്‍ക്കാൻ കഴിയാത്ത വിധം കിടപ്പിലാക്കുകയായിരുന്നു. പണമില്ലാത്തതിനാല്‍ രാധികയുടെ ചികിത്സ തുടരാൻ കഴിയാതെ പ്രയാസപ്പെടുകയാണ് കുടംബം. ഓടി നടന്ന് ജോലി ചെയ്തിരുന്ന ആളായിരുന്നു രാധിക. പതിനഞ്ച് വർഷം മുൻപ് ഉണ്ടായ ഒരു കാലു വേദന ആയിരുന്നു തുടക്കം. 

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അത് ടിബിയായി. പിന്നീട് തളർന്നു വീണു. പരസഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാൻ കഴിയാത്ത രാധികക്ക് വർഷങ്ങളായി ഈ കട്ടില്‍ മാത്രമാണ് ലോകം. കൃത്യമായി ചികിത്സ ഉണ്ടായിരുന്നപ്പോള്‍ രാധികക്ക് വലിയ മാറ്റം ഉണ്ടായിരുന്നു. എഴുന്നേറ്റ് നടക്കാൻ ഒരു പരിധി വരെ ആയി. പക്ഷെ മരുന്ന് വാങ്ങാൻ പണമില്ലാതെ വന്നതോടെ ചികിത്സ മുടങ്ങി. വീണ്ടും പഴയത് പോലെ തളർന്ന് വീണു. 

ബത്തേരിയില്‍ മകളോടൊപ്പം വാടക വീട്ടിലാണ് രാധിക താമസിക്കുന്നത്. മഴക്കാലമായാല്‍ വെള്ളം കയറുമ്പോൾ മാറി താമസിക്കേണ്ടി വരുന്നതാണ് കഷ്ടം. തളർന്ന് കിടക്കുന്ന രാധികയുമായി എല്ലാ മഴക്കാലത്തും മാറി താമസിക്കുകയാണ് കുടുംബം. സ്വരൂക്കൂട്ടി വച്ച് പണം കൊണ്ട് പുല്‍പ്പള്ളിയില്‍ സ്ഥലം വാങ്ങിയെങ്കിലും ഒരു വീട് വെക്കാൻ കഴിഞ്ഞില്ല. ‌ഈ പ്രയാസങ്ങളൊക്കെ അലട്ടുമ്പോഴും ആരെങ്കിലും ഒക്കെ സഹായമാകുമെന്ന പ്രതീക്ഷയാണ് ഈ കട്ടിലില്‍ കിടന്ന് ജീവിതം തള്ളി നീക്കുമ്പോഴും രാധികയെ മുന്നോട്ട് നയിക്കുന്നത്.

ACCOUNT NO 0260063000002594
RADHIKA RAMACHANDRAN
IFSC SIBL0000260
SOUTH INDIAN BANK
GPAY NO 9946094528

 

By admin