‘സുപ്രിയ മേനോന്‍ അർബൻ നക്സല്‍, മരുമോളേ മല്ലിക സുകുമാരന്‍ നിലയ്ക്ക് നിര്‍ത്തണം’: ബിജെപി നേതാവ് ബി ഗോപാകൃഷ്ണന്‍

തൃശ്ശൂര്‍: മല്ലിക സുകുമാരനെതിരെയും നടന്‍ പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയ്ക്കെതിരെയും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. എമ്പുരാന്‍ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ മോനോൻ അർബൻ നക്സ്ൽ എന്നാണ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചത്. കഴിഞ്ഞ ദിവസം എമ്പുരാന്‍ വിവാദത്തില്‍ പോസ്റ്റിട്ട മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലക്ക് നിർത്തണമെന്നും ബി ഗോപാലകൃഷ്ണൻ പ്രതികരിച്ചു.

മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്താണ് മല്ലിക സുകുമാരന്‍ പോസ്റ്റ് ഇട്ടത്. മല്ലിക സുകുമാരനോട് ബിജെപിക്ക് ഒന്നെ പറയാനുള്ളൂ. വീട്ടില്‍ അര്‍ബന്‍ നക്സലൈറ്റായ മരുമകളെ നേരെ നിര്‍ത്തണം. തരത്തില്‍പ്പോയി കളിക്കടാ എന്നാണ് അവര്‍ പോസ്റ്റിട്ടത് എന്നും ബി ഗോപാല കൃഷ്ണന്‍ പ്രതികരിച്ചു.

ചിത്രത്തിന് അനുകൂലമായി പ്രതികരിച്ച മന്ത്രി ശിവൻ കുട്ടിയും, സിപിഐ നേതാവ് ബിനോയ്‌ വിശ്വവും ചലച്ചിത്ര പ്രവർത്തകരുടെ ബുദ്ധിമുട്ട് അല്ല കാണേണ്ടത് ആശ വർക്കർമാരുടേതാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

എന്നാല്‍ ചിത്രത്തിന്‍റെ രചിതാവായാണ് മുരളി ഗോപി ഇതുവരെ ഉയരുന്ന വിവാദത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മോഹന്‍ലാലിന്‍റെ കുറിപ്പ് ചിത്രത്തിന്‍റെ അണിയറക്കാര്‍ എല്ലാം പങ്കുവച്ചിട്ടും മുരളി ഗോപി ഇതുവരെ പങ്കുവച്ചിട്ടില്ല. അതേ സമയം ചിത്രത്തിലെ അടുത്തിറങ്ങിയ ഗാനം അടക്കം മുരളി ഗോപി പങ്കുവച്ചിട്ടുണ്ട്. 

അതേ സമയം ആലപ്പുഴയിൽ മോഹന്‍ലാല്‍ ഫാൻസ്‌ അസോസിയേഷൻ സെക്രട്ടറി രാജി വച്ചു. മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനുരാജ് ആണ് രാജി വച്ചതായി ഫേസ് ബുക്ക് പോസ്റ്റ്‌ ഇട്ടത്. രാജിയുടെ കാരണം ബിനുരാജ് വിശദീകരിക്കുന്നില്ല. രാജിവെക്കുകയാണെന്നും ഇതുവരെ കട്ടയ്ക്ക് നിന്നവർക്ക് നന്ദിയെന്നുമാണ് ബിനുരാജ് അറിയിച്ചത്. മോഹൻലാല്‍ ഖേദം പ്രകടിപ്പിച്ചതാണ് രാജിവയ്‍ക്കാൻ കാരണം എന്നാണ് സൂചന. 

അതേ സമയം വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയേറ്ററുകളിലെത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലന്‍റെ പേരും മാറ്റിയേക്കും. ഉടന്‍ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്ന കേന്ദ്ര സെന്‍ര്‍ ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു അടിയന്തര നടപടിയെന്നാണ് വിവരം. 

ചര്‍ച്ചയായി രചയിതാവിന്‍റെ മൗനം: പൃഥ്വി ഷെയര്‍ ചെയ്ത മോഹന്‍ലാലിന്‍റെ ഖേദപ്രകടനം ഷെയര്‍ ചെയ്യാതെ മുരളി ഗോപി

‘എനിക്കില്ലാത്ത പേടി നിങ്ങള്‍ക്കെന്തിന്?, പൃഥ്വിരാജ് എന്നോട് ചോദിച്ചു’, വെളിപ്പെടുത്തി ദീപക് ദേവ്

By admin