സച്ചിയോട് ദേഷ്യപ്പെട്ട് രേവതി – ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
താൻ ബൈക്കിൽ നിന്ന് വീണാണ് കൈക്ക് പരിക്ക് പറ്റിയതെന്നാണ് ശരത്ത് വീട്ടുകാരോട് പറഞ്ഞത്. സച്ചി കൈ തല്ലി ഓടിച്ചതാണെന്ന് പറഞ്ഞാൽ അതെന്തിനാണെന്ന് കൂടി ശരത്തിന് പറയേണ്ടി വരും . അതുകൊണ്ട് തൽക്കാലം ബൈക്കിൽ നിന്ന് വീണതാണെന്ന് അവൻ കള്ളം പറഞ്ഞു . ശരത്തിനെ കാണാൻ ആശുപത്രിയിലെത്തിയ രേവതി വിവരം സച്ചിയെ വിളിച്ചു പറഞ്ഞു . എന്നാൽ അത് നന്നായി , അവന്റെ കയ്യിലിരുപ്പിന് കിട്ടിയതാണെന്നാണ് സച്ചി രേവതിയോട് മറുപടി പറഞ്ഞത്. എങ്ങനെ പറയാതിരിക്കും, അങ്ങനെ അല്ലെ ശരത്തിന്റെ പോക്ക്. അങ്ങനെ വെറുതെയൊന്നുമല്ല സച്ചി ശരത്തിന്റെ കൈ തല്ലി ഒടിച്ചത്. അതിന് തക്കതായ കാരണവുമുണ്ട്. ‘അമ്മ ചന്ദ്രയുടെ ബാഗ് തട്ടിപ്പറിച്ച് അതിലെ പണവും കവർന്ന് കോളേജിലും കയറാതെ പലിശക്കാരൻ ആന്റണിയുടെ കൂടെ കറക്കമാണ് ശരത്ത് ചെയ്തുകൊണ്ടിരുന്നത്. വിവരമറിഞ്ഞ് ശരത്തിനെ നേരിട്ട് കണ്ട് സംസാരിക്കാൻ ചെന്ന സച്ചി കണ്ട കാഴ്ച അവൻ മഹേഷിനെ കൈ വെക്കുന്നതാണ്. എല്ലാം കൂടി ആയപ്പോൾ സച്ചിയ്ക്ക് ക്ഷമ കെടുകയാണ് ഉണ്ടായത്.
എന്തായാലും താൻ ആശുപത്രിയിലേയ്ക്ക് വരുന്നില്ലെന്നും , നീ അവിടത്തെ കാര്യങ്ങൾ നോക്കിക്കോളാനും സച്ചി രേവതിയോട് പറഞ്ഞു . സച്ചിയുടെ അപ്രതീക്ഷിതമായ ഈ പെരുമാറ്റം കണ്ട് രേവതി സത്യത്തിൽ ഞെട്ടിപ്പോയി . തനിക്കോ തന്റെ വീട്ടുകാർക്കോ എന്തെങ്കിലും പറ്റിയാൽ ഓടി വരുന്ന ആളായിരുന്നു സച്ചി . എന്നാൽ ഇങ്ങനെയൊരു പ്രതികരണം ഇതാദ്യമാണ്. എന്തായാലും ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ രേവതിയോട് അനിയന്റെ കൈക്ക് എങ്ങനെയുണ്ടെന്ന് അച്ഛൻ അന്വേഷിക്കുന്നു. അങ്ങനെ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സച്ചി മുറിയിൽ നിന്നും വന്നത് രേവതി കണ്ടത് . ദൂരേയ്ക്ക് ട്രിപ്പ് പോകാൻ ഉണെന്ന് പറഞ്ഞ ആളെങ്ങനെ ആണ് വീട്ടിലെ മുറിയിൽ എത്തിയതെന്ന് അവൾ ചോദിക്കുന്നു . സ്വാഭാവികമായും അനിയന് വയ്യെന്ന് പറഞ്ഞപ്പോൾ ആശുപത്രിയിൽ വരാൻ കൂട്ടാക്കാതെ ഇരുന്ന സച്ചിയോട് അവൾക് ദേഷ്യം വന്നു . എന്നാൽ താൻ എന്തുകൊണ്ടാണ് ആശുപത്രിയിൽ വരാൻ തയ്യാറാവാതിരുന്നതെന്ന് സച്ചി ഇതുവരെ പറഞ്ഞിട്ടില്ല.
ശരത്തിന്റെ കയ്യിലിരുപ്പ് അറിഞ്ഞാൽ രേവതിയ്ക്കും അമ്മയ്ക്കും ദേവുവിനും വിഷമമാകും എന്നോർത്താണ് സച്ചി ഒന്നും തുറന്ന് പറയാത്തത്. എന്നാൽ സച്ചിയെ അക്കാര്യം തുറന്ന് പറയിപ്പിക്കും വിധമുള്ള പെരുമാറ്റമാണ് രേവതിയുടേത് . പലയാവൃത്തി അവൾ സച്ചിയോട് ട്രിപ്പ് പോകുകയാണെന്ന് കള്ളം പറഞ്ഞത് എന്തിനാണെന്ന് ചോദിക്കുന്നുണ്ട് . സച്ചി കാര്യം തുറന്ന് പറയുമോ , അതോ മറ്റേതെങ്കിലും വഴി രേവതി സത്യമറിയുമോ എന്നെല്ലാം നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.