വെറും 1000 രൂപയ്ക്ക് വാങ്ങിയ പെയിന്‍റിംഗ്, പരിശോധിച്ചപ്പോൾ അത്യപൂര്‍വ്വം; 8.5 കോടി ഏറ്റവും കുറഞ്ഞ ലേലത്തുക !
മോഹവിലയാണ്, യൂറോപ്യന്‍ ചിത്രകലാ ലോകത്തെ ഭരിക്കുന്നത്. പ്രത്യേകിച്ചും ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരു പുരാതന യൂറോപ്യന്‍ പെയിന്‍റിംഗിന്‍റെ ഒറിജിനല്‍ കൈയിലുണ്ടെങ്കില്‍ പിന്നെ ലക്ഷാധിപതിയല്ല, കോടിപതിയാണ് നിങ്ങൾ. അത്തരമൊരു അനുഭവത്തിലൂടെയാണ് പെന്‍സില്‍വാനിയ സ്വദേശിനിയായ ഹെയ്ദി മാര്‍കോവ് കടന്ന് പോയത്. ഒരിക്കല്‍ ചിത്രങ്ങൾ വില്പന നടത്തിയിരുന്ന ഒരു വഴിയോര കടയില്‍ നിന്നും ഹെയ്ദി വെറും 12 ഡോളറിന് ഒരു ചിത്രം വാങ്ങി. പിന്നീട് കാലങ്ങൾക്ക് ശേഷം അവര്‍ ആ ചിത്രം വില്ക്കാന്‍ ശ്രമിച്ചപ്പോൾ ലഭിച്ചതാകട്ടെ 8.5 കോടി രൂപ.
ആ ചിത്രം ചാര്‍ക്കോൾ കൊണ്ട് വരച്ചതായിരുന്നു. അതും 18 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ചിത്രകാരനായ പിയേർ ഓഗുസ്റ്റ് റെനോവാർ വരച്ച ഒരു പോർട്രേറ്റ്. ഈ വര്‍ഷം ആദ്യം ഒരു ആര്‍ട്ട് കലക്ടറിന്‍റെ ശേഖരത്തില്‍ നിന്നാണ് ഈ പെയിന്‍റിംഗ് ഹെയ്ദി കണ്ടെത്തിയത്. അവിടെ ചെറിയൊരു ലേലം നടക്കുകയായിരുന്നു. 1000, 2000, 3000 ഡോളറുകൾക്ക് ചില പെയിന്‍ംഗുകൾ വിറ്റ് പോയി. പക്ഷേ, ആ ഒരു പെയിന്‍റിംഗ് മാത്രം അവരെ ഏറെ ആകര്‍ഷിച്ചു. ഒടുവില്‍ 12 ഡോളറിന് ഹെയ്ദി ആ പെയിന്‍റിംഗ് സ്വന്തമാക്കി. വീട്ടിലെത്തിയപ്പോഴും ആ പെയിന്‍റിംഗില്‍ എന്തോ അസാധാരണമായ ഒന്ന് ഹെയ്ദിക്ക് അനുഭവപ്പെട്ടു.
Read More: മൂത്തമകന് 46, ഇളയ കുട്ടിക്ക് രണ്ട് വയസ്, 66 -കാരിയായ അമ്മ പത്താമത്തെ മകന് ജന്മം നല്‍കി !
Like Cézanne, Renoir also married his muse. Aline Charigot soon became a favorite model and, in 1890, the artist’s wife. See this portrait and many more in “The #ImpressionistsEye” open now through August 18. https://t.co/W6CJ87VVGf pic.twitter.com/XbwhzUJWtl
— Philadelphia Museum of Art (@philamuseum) August 2, 2019
Read More: വീട്ടു വാടക താങ്ങാനാകുന്നില്ല, ഓഫീസ് ബാത്ത്റൂമിൽ താമസമാക്കി 18 -കാരി, വാടക 545 രൂപ !
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹെയ്ദി പെയിന്‍റിംഗിന്‍റെ പുറകിലായി ഒരു ഒപ്പ് കണ്ടെത്തി. ആ ഒപ്പ് ഫ്രഞ്ച് ചിത്രകാരനായ പിയേർ ഓഗുസ്റ്റ് റെനോവറിന്‍റെ ഭാര്യ അലിയന്‍ ചാരിഗോട്ടിന്‍റെ പെയിന്‍റിംഗാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വെളിച്ചത്തിനും നിഴലിനും ഏറെ പ്രാധാന്യം നല്‍കിയ കാലത്ത് വരച്ചിരുന്ന ചിത്രമെന്നാണ് ഹെയ്ദി ചിത്രത്തെ കുറിച്ച് പറഞ്ഞത്. തുടർന്ന് 43 വര്‍ഷം ഈ രംഗത്ത് അനുഭവപരിചയമുള്ള ഒരു ആര്‍ട്ട് അപ്രൈസറെ ചിത്രം കാണിച്ചപ്പോളാണ് അതിന്‍റെ യഥാര്‍ത്ഥ മൂല്യം ഹെയ്ദി തിരിച്ചറിയുന്നത്. പിന്നീട് ചിത്രം ഒരു സംഘം ആര്‍ട്ട് ചരിത്രകാരന്മാരും വിദഗ്ദരും പരിശോധിക്കുകയും ചിത്രത്തിന്‍റെ ആധികാരികത ഉറപ്പിക്കുകയും ചെയ്തു. ലേലത്തില്‍ വയ്ക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞത് 8.5 കോടി രൂപയെങ്കിലും ചിത്രത്തിന് ലഭിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.