വീണ്ടും ഭീഷണി! എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം, ലോകം മുഴുവനും തീരുവ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ലോകം മുഴുവനും തീരുവ ചുമത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ്  ഡോണൾഡ് ട്രംപ്. വരും ദിവസങ്ങളിൽ എല്ലാ രാജ്യങ്ങൾക്കും ഞങ്ങൾ തീരുവ ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ സാധനങ്ങൾക്കും സേവനങ്ങൾക്കും ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കും അമേരിക്കയുമായി വ്യാപാര അസന്തുലിതാവസ്ഥയുള്ള രാജ്യങ്ങൾക്കും പരസ്പര തീരുവ ചുമത്തുന്നതിനെക്കുറിച്ചായിരുന്നു വാഷിംഗ്ടണിലെ ചർച്ചകൾക്കിടെയാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.

“ഞങ്ങൾ എല്ലാ രാജ്യങ്ങൾക്കും തീരുവ ചുമത്തും, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം” – പ്രസിഡന്‍റ് ട്രംപ് പ്രസിഡൻഷ്യൽ വിമാനത്തിൽ വെച്ച് റിപ്പോർട്ടർമാരോട് പറഞ്ഞു. ഏപ്രിൽ രണ്ടിന് താൻ ‘വിമോചന ദിനം’ എന്ന് വിളിക്കുന്ന ദിവസം അടുക്കുമ്പോഴാണ് ട്രംപിന്‍റെ ഈ മുന്നറിയിപ്പ്. 

‘വിമോചന ദിനത്തിന്’ 48 മണിക്കൂർ മാത്രം ശേഷിക്കെ, പ്രസിഡന്‍റ് ട്രംപ് ഭീഷണിപ്പെടുത്തിയ ചില തീരുവകൾ കുറച്ചേക്കുമെന്ന അവസാന നിമിഷത്തെ പ്രതീക്ഷകൾ കൂടി മങ്ങുകയാണ്. 10 അല്ലെങ്കിൽ 15 രാജ്യങ്ങൾക്ക് മാത്രം പരസ്പര തീരുവ ചുമത്തുമെന്ന കിംവദന്തികൾ ട്രംപ് നിഷേധിച്ചു. ഞങ്ങൾ എല്ലാ രാജ്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു, വെട്ടിച്ചുരുക്കലുകകൾക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By admin