ലക്നൗ ബിരിയാണി കഴിച്ചിട്ടുണ്ടോ ? സംഭവം പൊളിയാണ്
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
- ബസുമതി റൈസ് 1/2 കിലോ
- ചിക്കൻ 1 കിലോ
- നെയ്യ് 1/4 കിലോ
- സവാള. 1 കിലോ
- പട്ട 3 സ്പൂൺ
- ഗ്രാമ്പു 3 സ്പൂൺ
- ഏലയ്ക്ക 3 സ്പൂൺ
- വഴണ ഇല 5 എണ്ണം
- തൈര് 1 കപ്പ്
- നാരങ്ങ നീര് 1 നാരങ്ങയുടെ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 4 സ്പൂൺ
- പച്ച കുരുമുളക് 2 സ്പൂൺ
- പേരും ജീരകം 2 സ്പൂൺ
- വെള്ളം 5 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് തൈര്, മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പട്ടയുടെ പൊടി, ബേ ലീഫ്, നല്ലപോലെ അരച്ചത് പച്ചകുരുമുളക്, നല്ലപോലെ പൊടി ഗ്രാമ്പു, ആവശ്യത്തിന് ഉപ്പും എന്നിവ ചേർത്ത് നല്ലപോലെ തേച്ചുപിടിപ്പിച്ചത് കുറച്ച് സമയമടച്ചു വയ്ക്കുക.
ശേഷം ബസുമതി റൈസ് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഒരു വലിയ പാത്രത്തിൽ വെള്ളം നന്നായി തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് പട്ട, ഗ്രാമ്പു ,ഏലയ്ക്ക എന്നിവ ചേർത്തു കൊടുത്ത് അതിലേക്ക് നാരങ്ങാനീരും ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് അരി അതിലേക്ക് ഇട്ടുകൊടുക്കുക. 20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വച്ച് അരി കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുത്തതിനുശേഷം വെള്ളമില്ലാതെ എടുക്കുക.
അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുത്തതിന് ശേഷം വറുത്ത് എടുക്കുക. അതേ നെയ്യിൽ തന്ന പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവയൊക്കെ ചേർത്തുകൊടുത്ത കുറച്ച് പെരുംജീരകം ചതച്ചതും കൂടി ചേർത്തുകൊടുത്തതിനുശേഷം തയ്യാറാക്കി വച്ചിട്ടുള്ള ചിക്കൻ ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കുക.
നല്ലൊരു മസാലയായി കഴിയുമ്പോൾ ഇതിനെ തയ്യാറാക്കി വച്ചിട്ടുള്ള ചോറ് ഓരോ ലേയറിന്റെ ഉള്ളിലും ചിക്കൻ മസാല വരുന്ന പോലെ ലെയർ ആയിട്ട് അടിക്ക് വച്ചതിനുശേഷം വിളമ്പുന്ന സമയത്ത് അതിലേക്ക് മല്ലിയിലയും കൂടി വച്ച് അലങ്കരിച്ച് കുറച്ച് നെയ്യ് കൂടി സ്പ്രെഡ് ചെയ്തു കൊടുത്തതിനുശേഷം അടച്ചു വച്ച് ഇതിനെ വിളമ്പുന്ന സമയത്ത് ലെയറായിട്ട് തന്നെ വിളമ്പാവുന്നതാണ്.
അസാധ്യ രുചിയിൽ മീൻ ബിരിയാണി തയ്യാറാക്കാം