‘മുട്ടാൻ ആരും വരേണ്ട! ഈ വർഷം അയാളുടെ മാത്രം’; ഇന്ത്യൻ സിനിമയുടെ നെറുകയിൽ ‘എമ്പുരാൻ’

ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം. അതായിരുന്നു എമ്പുരാൻ എന്ന സിനിമയിലേക്ക് മലയാളികളെ ഒന്നടങ്കം ആകർഷിച്ച ഘടകം. കാത്തിരിപ്പുകൾക്കൊടുവിൽ പൃഥ്വിരാജ്- മോഹൻലാൽ കോമ്പോയിൽ എത്തിയ ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തി. ആദ്യദിനം മുതൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ ചിത്രം പക്ഷേ വിവാദ ചുഴയിൽ പെട്ടിരിക്കുകയാണ്. പിന്നാലെ എമ്പുരാന് റീ എഡിറ്റിങ്ങും നിർദ്ദേശിച്ചിരുന്നു. പുതിയ പതിപ്പ് തിയറ്ററുകളിൽ വൈകാതെ എത്തുമെന്നാണ് വിവരം.

ഈ അവസരത്തിൽ എമ്പുരാന്റെ പുതിയ റെക്കോർഡ് അറിയിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാൽ. 2025ലെ ഏറ്റവും വലിയ ഇന്ത്യൻ ഓപ്പണറായി എമ്പുരാൻ മാറിയെന്ന വിവരമാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. ഒപ്പം പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ഈ വർഷം അയാളുടെ മാത്രം എന്ന ക്യാപ്ഷനും പോസ്റ്ററിനൊപ്പം കുറിച്ചിട്ടുണ്ട്. പിന്നാലെ ആശംസകളുമായി ആരാധകരും രം​ഗത്തെത്തി. 

അതേസമയം, വിവാദങ്ങൾക്ക് പിന്നാലെ ഖേദപ്രകടനവുമായി മോഹൻലാൽ കഴിഞ്ഞ ദിവസം രം​ഗത്ത് എത്തിയിരുന്നു. ഇത് പങ്കുവച്ച് പൃഥ്വിരാജും എത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ രചയിതാവായ മുരളി ​ഗോപി പോസ്റ്റ് ഷെയർ ചെയ്യാത്തതും ശ്രദ്ധനേടുന്നുണ്ട്. എമ്പുരാന്റെ റീ എഡിറ്റിങ്ങിൽ അദ്ദേഹത്തിന് വിഭിന്ന അഭിപ്രായമാണെന്ന തരത്തിലാണ് ചർച്ചകൾ. ഇക്കാര്യത്തിൽ പ്രതികരിക്കാനും മുരളി ​ഗോപി ഇതുവരെ തയ്യാറായിട്ടില്ല. 

ഇനി അൽപ്പം മമ്മൂട്ടി മ്യൂസിക് കേൾക്കാം; ​ഗൃഹാതുരതയുണർത്തി ‘മമ്മൂക്കയുടെ അമ്മ മെഹ്ഫിൽ’

ഇതിനിടെ എമ്പുരാന്റെ റീ എഡിറ്റിം​ഗ് ഇന്ന് തിയറ്ററുകളിൽ എത്തിക്കുമെന്നായിരുന്നു നേരത്തെ വന്ന വിവരം. എന്നാൽ എഡിറ്റഡ് വെർഷൻ ഇന്നെത്തില്ല. നാളയെ ഈ പതിപ്പ് തിയറ്ററുകളിൽ എത്തുകയുള്ളൂ. എഡിറ്റഇം​ഗ് പൂർത്തിയാക്കി സാങ്കേതിക നടപടികൾക്കുള്ള സമയ താമസം ഉണ്ടാകും എന്നാണ് വിവരം. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് അടക്കം എഡിറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin