മത്തങ്ങ വിത്ത് കഴിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ
മത്തങ്ങ വിത്ത് അമിതമായി കഴിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങൾ.
മത്തങ്ങ വിത്ത് അമിതമായി കഴിച്ചാലുള്ള ആരോഗ്യ പ്രശ്നങ്ങൾ
മത്തങ്ങ വിത്തുകൾ കൂടുതൽ അളവിൽ കഴിച്ചാൽ വയറുവേദനയ്ക്ക് കാരണമാകും. ഇവയിൽ ഫാറ്റി ഓയിലുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തിനും വേദനയ്ക്കും കാരണമാകും.
മത്തങ്ങ വിത്തുകൾ അമിത അളവിൽ കഴിക്കുന്നത് ഇടവിട്ട് തുമ്മൽ, തൊണ്ടവേദന, ചുമ, തലവേദന എന്നിവയ്ക്ക് കാരണമാകുന്നതായി വിദഗ്ധർ പറയുന്നു.
മത്തങ്ങ വിത്തുകളിൽ കലോറി കൂടുതലായതിനാൽ അമിതമായി കഴിച്ചാൽ അധിക ഭാരം ഉണ്ടാകാൻ സാധ്യതയുണ്ട്.
റഞ്ഞ രക്തസമ്മർദ്ദമുള്ളവർ മത്തങ്ങ വിത്തുകൾ കഴിക്കാതിരിക്കുക. കാരണം അവ രക്തസമ്മർദ്ദം കുറയ്ക്കാൻ കാരണമാകും.
മത്തങ്ങ വിത്തുകൾ കുട്ടികൾക്ക് നൽകരുത്. കാരണം ഇത് വയറുവേദനയ്ക്കും വയറിളക്കത്തിനും കാരണമാകും. കൂടാതെ, അവ കുട്ടികളിൽ ശ്വാസകോശത്തിൽ കുടുങ്ങാൻ ഇടയാക്കും.
മത്തങ്ങ വിത്തുകൾ സ്മൂത്തികൾ, സാലഡുകൾ എന്നിവയിൽ ചേർത്ത് കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്.