ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതിയുടെ കാലിന് അടുത്ത് എട്ടടി നീളമുള്ള മൂര്‍ഖൻ; വീഡിയോ വൈറൽ

ചിലപ്പോൾ ചില അപ്രതീക്ഷിത അതിഥികൾ നമ്മെ തേടിയെത്തും. അത്തരത്തിൽ തീർത്തും അപ്രതീക്ഷിതമായി  വിനോദസഞ്ചാര യാത്രക്കിടയിൽ ഒരു യുവതിയെ തേടിയെത്തിയ അപ്രതീക്ഷിത അതിഥിയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലെ ചർച്ച. സിംഗപ്പൂരിലെ ബുക്കിറ്റ് ടിമാ നേച്ചർ റിസർവിലൂടെയുള്ള ഒരു ശാന്തമായ ട്രെക്കിംഗ് ആണ് പെട്ടെന്നൊരു നിമിഷത്തിൽ പേടിപ്പെടുത്തുന്നതായി മാറിയത്.  

നേച്ചർ റിസര്‍വിലെ നടവഴിയില്‍ ഫോട്ടോ എടുക്കുന്നതിനായി യുവതി ഒരു സ്ഥലത്ത് നിന്നപ്പോൾ ഉഗ്രവിഷമുള്ള ഒരു പാമ്പ് അവളുടെ കാലുകൾക്കിടയിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. പക്ഷേ, തന്നെ തേടിയെത്തിയ ആ അപ്രതീക്ഷിത അതിഥിയെ അവൾ കണ്ടില്ല എന്ന് മാത്രം. യെഷി ഡെമ എന്ന യുവതിക്കാണ് അപ്രതീക്ഷിതമായ ഈ അനുഭവം ഉണ്ടായത്. പാർക്കിലൂടെ നടക്കുന്നതിനിടയിൽ യെഷി ഡെമ മനോഹരമായ പശ്ചാത്തലത്തിൽ തന്‍റെ ചിത്രം പകർത്താനായി ഒരു സ്ഥലത്ത് നിന്നു. അപ്പോൾ  അവളോടൊപ്പം ഉണ്ടായിരുന്ന വ്യക്തി അവളുടെ വീഡിയോ ചിത്രീകരിക്കാനും ആരംഭിച്ചു. പക്ഷേ ഇവർ രണ്ടുപേരും അറിയാതെ മറ്റൊരാൾ കൂടി ആ ഫ്രെയിമിലേക്ക് കടന്നു വന്നു. 

Read More: മൂത്തമകന് 46, ഇളയ കുട്ടിക്ക് രണ്ട് വയസ്, 66 -കാരിയായ അമ്മ പത്താമത്തെ മകന് ജന്മം നല്‍കി !

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Hype Malaysia (@hypemy)

Read More: വീട്ടു വാടക താങ്ങാനാകുന്നില്ല, ഓഫീസ് ബാത്ത്റൂമിൽ താമസമാക്കി 18 -കാരി, വാടക 545 രൂപ !

കോൺക്രീറ്റ് പാതയ്ക്കടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും പുറത്ത് വന്ന ആ അതിഥി എട്ടടി നീളമുള്ള ഉഗ്രനൊരു മൂർഖൻ പാമ്പ് ആയിരുന്നു. അത് യെഷി ഡെമയുടെ കാലുകൾക്കിടയിലൂടെ ഇഴഞ്ഞു നീങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ട തൊട്ടടുത്ത് നിന്ന മറ്റൊരു വ്യക്തിയാണ് ക്യാമറാമാനെ പാമ്പിനെ കുറിച്ച് അറിയിച്ചത്. ഉടൻതന്നെ അദ്ദേഹം വീഡിയോ ചിത്രീകരണം അവസാനിപ്പിച്ചതിനാൽ പിന്നീട് എന്താണ് സംഭവിച്ചത് എന്ന് വീഡിയോയിൽ ഉണ്ടായിരുന്നില്ല. യുവതിക്ക് പാമ്പിന്‍റെ കടിയേറ്റിട്ടില്ല എന്നതാണ് പുറത്തുവരുന്ന ആശ്വാസകരമായ റിപ്പോർട്ട്. പാമ്പിന്‍റെ ദേഹത്ത് ചവിട്ടാതെ തനിക്ക് ഒഴിഞ്ഞുമാറാൻ കഴിഞ്ഞതാണ് വലിയ അപകടത്തിൽ നിന്നും തന്നെ രക്ഷിച്ചത് എന്നാണ് പിന്നീട് യുവതി പ്രതികരിച്ചത്.

Read More: വീട്ടിൽ വച്ച് അപ്രതീക്ഷിതമായി പ്രസവവേദന വന്ന അമ്മയ്ക്ക് സഹായിയായി 13 -കാരൻ; ഫോണിലൂടെ സഹായം നൽകി ഡോക്ടർ

By admin