നിർണായക ടോസ് ജയിച്ച് മുംബൈ; രോഹിത് സബ്, വിഘ്നേഷ് പുത്തൂര്‍ ടീമിൽ

ഐപിഎല്ലിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് ജയിച്ച മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. റൺസ് ഒഴുകുന്ന വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഈ സീസണിൽ ഇതാദ്യമായാണ് മുംബൈ ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്നത് എന്ന സവിശേഷതയുമുണ്ട്. ആദ്യത്തെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈയ്ക്ക് ഇന്ന് തിരിച്ചുവരവ് നടത്തിയേ മതിയാകൂ. മറുഭാഗത്ത്, ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി കൊൽക്കത്ത അക്കൗണ്ട് തുറന്നു കഴിഞ്ഞു. 

അവസാന മത്സരത്തിൽ അസുഖത്തെ തുടര്‍ന്ന് വിട്ടുനിന്നിരുന്ന ഓൾ റൗണ്ടര്‍ സുനിൽ നരെയ്ൻ ഇന്ന് മുംബൈയ്ക്ക് എതിരെ കളിക്കും. താരത്തെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതായി ടോസ് സമയത്ത് നായകൻ അജിങ്ക്യ രഹാനെ വ്യക്തമാക്കി. അതേസമയം, അശ്വനി കുമാര്‍, മലയാളി താരം വിഘ്നേഷ് പുത്തൂര്‍ എന്നിവരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിത് ശര്‍മ്മയെ സബ്സ്റ്റിറ്റ്യൂട്ടായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചേസിംഗിൽ രോഹിത് ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

READ MORE:  നായകൻ വീണ്ടും വരാര്‍..! വിക്കറ്റ് കീപ്പിംഗിനും അനുമതി വേണം, ബിസിസിഐയെ സമീപിച്ച് സഞ്ജു സാംസൺ

By admin