ധോണി പുറത്തായതിന് പിന്നാല ദേഷ്യത്തോടെ ചീത്തവിളിക്കാന്‍ ഒരുങ്ങി ആരാധിക, വൈറലായി വീഡിയോ

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ മുന്‍ നായകന്‍ എം എസ് ധോണി പുറത്തായതിന് പിന്നാലെയുള്ള ആരാധികയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. രാജസ്ഥാനെതിരായ മത്സരത്തില്‍ സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിലാണ് ധോണി സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ ഷിമ്രോൺ ഹെറ്റ്മെയറുടെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായത്. ധോണി പുറത്തായതിന് പിന്നാലെ ദേഷ്യത്തോടെ കൈചൂണ്ടി പ്രതികരിക്കാനൊരുങ്ങിയ ആരാധിക പെട്ടെന്ന് ദേഷ്യമടക്കി വായ് മൂടുന്നതാണ് വീഡിയോ. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തു.

സീനിയര്‍ സിറ്റിസണായതുകൊണ്ടാണ് ആരാധിക ധോണിയെ ചീത്തപറയാതെ വിട്ടതെന്നായിരുന്നു ചിലരുടെ കമന്‍റ്. രാജസഥാനെതിരായ മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ചെന്നൈ തോറ്റത്. മൂന്ന് കളികളില്‍ ചെന്നൈയുടെ രണ്ടാം തോല്‍വിയായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 182 റണ്‍സെടുത്തപ്പോള്‍ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഐപിഎല്‍: വാങ്കഡെയില്‍ ഇന്ന് വമ്പന്‍ പോരാട്ടം, ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ്; എതിരാളികള്‍ കൊല്‍ക്കത്ത

സന്ദീപ് ശര്‍മ എറിഞ്ഞ പതിനേഴാം ഓവറില്‍ 9 റണ്‍സ് മാത്രമെടുത്ത ധോണിയ്ക്കും ജഡേജക്കും മഹീഷ് തീക്ഷണ എറിഞ്ഞ പതിനെട്ടാം ഓവറില്‍ ആറ് റൺസ് മാത്രമാണ് നേടാനായത്. തീക്ഷണുടെ ഫുള്‍ടോസ് ധോണി നഷ്ടമാക്കുകയും ചെയ്തു. ഇതോടെ രണ്ടോവറില്‍ വിജയലക്ഷ്യം 39 റണ്‍സായി. തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ധോണി സിക്സും ഫോറും പറത്തി. ജഡേജയും അവസാന പന്തില്‍ സിസ്ക് നേടിയതോടെ 19 റണ്‍സടിച്ച ചെന്നൈ അവസാന ഓവറിലെ ലക്ഷ്യം 20 ആക്കി. എന്നാല്‍ സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ധോണി ഹെറ്റ്മെയറിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായതോടെ ചെന്നൈയുടെ വിജയപ്രതീക്ഷ മങ്ങുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin