തിരുവനന്തപുരത്ത് വനിതാ ഹോസ്റ്റലിന് സമീപം നഗ്നതാ പ്രദർശനം; 35കാരനായ പ്രതിയെ പ്രതിയെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: പൊതു സ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ. ഒറ്റശേഖരമംഗലം മണ്ഡപത്തിൻകടവിൽ കക്കാട് സ്വദേശി വിനോദിനെയാണ് (35) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ നിന്ന് മാഞ്ഞാലിക്കുളം റോഡിലേക്ക് പോകുന്ന ശ്രീമൂലം ലെയിനിലെ വനിതാ ഹോസ്റ്റലിന്റെ പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. വനിതാ ഹോസ്റ്റലിന് സമീപം നിന്ന് അതുവഴി വന്നവർക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന് ഹോസ്റ്റലിൽ നിന്ന് പരാതി വന്നതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഭാര്യയും മക്കളുമൊക്കെയുള്ള ആളാണെന്നും മാനസിക പ്രശ്നമുള്ളതായി വിവരമില്ലെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നാദാപുരത്ത് കാറിനുള്ളിൽ വച്ച് പടക്കം പൊട്ടിത്തെറിച്ച സംഭവം: പരിക്കേറ്റ രണ്ടുപേർക്കുമെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin