ഡോക്ടറാണോ? മാസം 3.6 കോടി രൂപ ശമ്പളം, താമസവും കാറും സൗജന്യം; വാഗ്ദാനം ചെയ്ത് ഓസ്ട്രേലിയന്‍ നഗരം

സ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്‍റിലെ ഒരു ചെറിയ പട്ടണമാണ് ജൂലിയ ക്രീക്ക്. 500 ഓളം താമസക്കാർ മാത്രമാണ് ഇവിടെയുള്ളത്. ഇവർക്ക് ഒരു ഡോക്ടറെ ആവശ്യമുണ്ട്. തയ്യാറായി വരുന്നവർക്ക് മോഹിപ്പിക്കുന്ന ശമ്പളമാണ് ഈ നാട്ടുകാർ വാഗ്ദാനം ചെയ്യുന്നത്. മാസം 6,80,000 ഓസ്ട്രേലിയൻ ഡോളർ, അതായത് 3.6 കോടി ഇന്ത്യൻ രൂപ. തീർന്നില്ല ജോലി ചെയ്യാൻ തയ്യാറായി വരുന്ന ഡോക്ടർമാർക്ക് ഇവിടെ താമസം സൗജന്യമാണ്. ഒപ്പം യാത്ര ചെയ്യാനായി ഒരു കാറും സൗജന്യമായി നൽകും.

നഗരത്തിലെ ദീർഘകാല ഡോക്ടറായ ഡോ. ആദം ലൂവ്സ് ജോലിയിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചതോടെയാണ് ഇപ്പോൾ പുതിയ ഒഴിവ് വന്നിരിക്കുന്നതെന്ന് ദി ഇൻഡിപെൻഡന്‍റിലെ ഒരു റിപ്പോർട്ട് ചെയ്യുന്നു. ഡോക്ടറെ തേടികൊണ്ടുള്ള പരസ്യം ജൂലിയ ക്രീക്ക് നിവാസികൾ പുറത്തുവിട്ടു കഴിഞ്ഞു. മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളതെങ്കിലും ജോലി സ്വീകരിക്കുന്നവർ ഈ പട്ടണത്തെക്കുറിച്ച് ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.

Watch Video: ‘എന്ത് കൊണ്ട് എന്‍റെ കുട്ടികൾ ഇന്ത്യയില്‍ വളരണം?’ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് യുഎസ് യുവതി; വീഡിയോ വൈറൽ

ജൂലിയ ക്രീക്ക് എന്ന മനോഹരമായ പട്ടണം ഓസ്‌ട്രേലിയയുടെ പുറംഭാഗത്താണ് സ്ഥിതി ചെയ്യുന്നത്, അതായത് പ്രധാന ഭൂപ്രദേശത്ത് നിന്ന് തികച്ചും ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണിത്. ബ്രിസ്‌ബേനിൽ നിന്ന് 17 മണിക്കൂർ നേരത്തെ യാത്രയുണ്ട് ഇവിടേക്ക്. തൊട്ടടുത്ത മറ്റൊരു പട്ടണമായ ടൗൺസ്‌വില്ലിൽ നിന്ന് ഏഴുമണിക്കൂർ യാത്ര ചെയ്യണം ഇവിടെ എത്തണമെങ്കിൽ. ഏറ്റവും അടുത്തുള്ള ഒരു ആശുപത്രിയിലേക്ക് മൂന്ന് മണിക്കൂർ യാത്ര ചെയ്യണം, അതായത് പട്ടണത്തിന് സ്വന്തമായി ഒരു ഡോക്ടറുടെ സേവനം അത്യാവശ്യമാണെന്നര്‍ത്ഥം. 

മോഹിപ്പിക്കുന്ന ശമ്പളം ലഭിക്കുമെങ്കിലും ഇവിടെ ജോലി ചെയ്യാൻ എത്തുന്നവർ കടുത്ത ചൂടിനെ നേരിട്ട് കൊണ്ടുള്ള ഒരു നാട്ടിൻപുറ ജീവിതം നയിക്കാൻ തയ്യാറായിരിക്കണം. വെല്ലുവിളികൾ നിരവധി ഉണ്ടെങ്കിലും ശാന്തമായ ജീവിതവും മെഡിക്കൽ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരവും ഇഷ്ടപ്പെടുന്ന വ്യക്തികൾക്ക് ഇതൊരു അതുല്യ അവസരമാണെന്നാണ് ഡോ. ലൂസ് പറയുന്നത്. 2022 -ലാണ് ഡോക്ടർ ലൂസ് സമാനമായ ഒരു പരസ്യം കണ്ട് ഇവിടേക്ക് ജോലിക്ക് എത്തിയത്.

Read More:   ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതിയുടെ കാലിന് അടുത്ത് എട്ടടി നീളമുള്ള മൂര്‍ഖൻ; വീഡിയോ വൈറൽ

By admin