നാദാപുരം കല്ലാച്ചിയിൽ കഴിഞ്ഞ ദിവസം നടുറോഡിൽ വച്ച് പടക്കം പൊട്ടിച്ച യുവാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നാദാപുരം പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്. പൊതുസ്ഥലത്ത് സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിനെതിരെയാണ് നാദാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കല്ലാച്ചി ടൗണിൽ ആഘോഷത്തിന്റെ മറവിൽ അതിരുവിട്ട പ്രവർത്തനങ്ങൾ നടന്നിരുന്നു. കല്ലാച്ചിയിലും വാണിമേല്‍ ടൗണിലും ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് ഏതാനും പേര്‍ നടുറോഡില്‍ വച്ച് പടക്കം പൊട്ടിച്ചു.
ഇതോടെ ഏറെ നേരം വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടന്നിരുന്നു. വാണിമേല്‍ ടൗണിലുണ്ടായ സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് വളയം പോലീസ് വ്യക്തമാക്കി.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
CRIME
evening kerala news
eveningkerala news
eveningnews malayalam
KOZHIKODE
kozhikode news
LATEST NEWS
LOCAL NEWS
MALABAR
malayalam news
TRENDING NOW
കേരളം
ദേശീയം
വാര്‍ത്ത