കുവൈത്തിലെ ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടിത്തം

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടി​ത്തം. തീപിടിത്തത്തില്‍ നാ​ശ​ന​ഷ്ടമുണ്ടായി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ഉണ്ടായത്. ഫ​ഹാ​ഹീ​ൽ, അ​ഹ്മ​ദി സെ​ൻ​ട്ര​ൽ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെന്‍റുകളിലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വീ​ട് ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ ശ്വാ​സം​മു​ട്ട​ൽ അ​നു​ഭവ​പ്പെ​ട്ട ര​ണ്ട് പേ​രെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സ​ർ​വി​സു​ക​ൾ​ക്ക് കൈ​മാ​റി. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കിയതായി ഫ​യ​ർ ഫോ​ഴ്സ് അ​റി​യി​ച്ചു.

Read Also –  കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin