‘കാസർഗോഡ് ടു തിരുവനന്തപുരം’, ട്രെയിനിലെത്തിയ അസിസ്റ്റന്‍റ് ഡയറക്ടറെ ഓടിച്ചിട്ട് പിടികൂടി; കിട്ടിയത് എംഡിഎംഎ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയുമായി സിനിമ അസിസ്റ്റന്‍റ് ഡയറക്ടർ പൊലീസ് പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുന്ന ജസീം (35)നെയാണ് ഷാഡോ പൊലീസും കരമന പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. 2.08 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.

ഇന്നലെ രാവിലെ എംഡിഎംഎയുമായി കാസർഗോഡ് നിന്നും ട്രെയിനിൽ തമ്പാനൂരിൽ എത്തിയ ജസീം ബസിൽ 11ന് കൈമനത്ത് എത്തി. ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെയെത്തിയത്. തുടർന്ന് പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കരമന എസ്എച്ച്ഒ അനൂപ്, എസ്ഐമാരായ സന്ദീപ്, കൃഷ്ണകുമാർ, സുരേഷ് കുമാർ, ഷാഡോ എസ്ഐ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More : മുളവടികൊണ്ട് ആറാം ക്ലാസുകാരന്‍റെ തലക്കടിച്ചു; അധ്യാപകന്‍റെ ക്രൂര മർദനം, ദളിത്‌ വിദ്യാർഥിയുടെ തലയോട്ടി തകർന്നു

By admin