കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം; രണ്ട് പേരെ പാവറട്ടി പൊലീസ് പിടികൂടി
തൃശൂർ: കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ട് പേരെ പാവറട്ടി പൊലീസ് പിടികൂടി. പെരിങ്ങോട്ടുകര കണ്ണാറ വീട്ടിൽ ലിഷൻ, പെരുവല്ലൂർ പുത്തൻവീട്ടിൽ ആന്‍റോ എന്നിവരാണ് പിടിയിലായത്. പെരുവല്ലൂർ വായനശാലയ്ക്ക് സമീപം കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് പാവറട്ടി പൊലീസും കമ്മീഷണറുടെ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കാറിൽ നിന്ന് രണ്ട് കിലോ തൂക്കമുള്ള കഞ്ചാവ് പിടികൂടി.
പാവറട്ടി എസ് എച്ച് ഒ ആന്റണി ജോസഫ് നെറ്റോ, എസ്ഐ വിനോദ്, സിപിഒ പ്രവീൺ, കമ്മീഷണറുടെ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ലഹരി ഉപയോഗിക്കുന്ന ആളുകളെയും വില്പന നടത്തുന്നവരെയും പിടികൂടുന്നതിനായി പാവറട്ടി പൊലീസ് മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.