ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ ?
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പണം ലാഭിക്കാൻ വേണ്ടി പലരും പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നു. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന കാര്യം പലരും ചിന്തിക്കുന്നില്ല.
ഒരിക്കൽ ഉപയോഗിച്ച എണ്ണയിൽ ട്രാൻസ് ഫാറ്റുകളുടെ അളവ് വളരെ കൂടുതലാണ്. ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കാമെന്ന് പോഷകാഹാര വിദഗ്ധയായ ശാലിനി സുധാകർ പറയുന്നു.
ഉയർന്ന താപനിലയിൽ എണ്ണ ഉപയോഗിക്കുമ്പോൾ ആരോഗ്യകരമായ ദ്രാവക കൊഴുപ്പുകൾ ഹൈഡ്രജനേഷൻ എന്ന പ്രക്രിയയ്ക്ക് വിധേയമാവുകയും.
അവ അനാരോഗ്യകരമായ ട്രാൻസ് ഫാറ്റുകളായി മാറുകയും ചെയ്യുന്നു. ട്രാൻസ് ഫാറ്റുകൾ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുകയും ചെയ്യാം.
എണ്ണയിൽ വറുത്ത ഭക്ഷണം പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് അസിഡിറ്റിയ്ക്കും കാരണമായേക്കാം. ഉപയോഗിച്ച എണ്ണയ്ക്ക് നേരിയ മണ വത്യാസം അനുഭവപ്പെട്ടാൽ അത് എടുക്കാതിരിക്കുക.